ഇന്ത്യയുടെ സെമിഫൈനല്‍ സാധ്യതകള്‍ ഇങ്ങനെ. ന്യൂസിലന്‍റിനു സിംപിള്‍.

330060 1

സ്കോട്ടലന്‍റിനെതിരെയുള്ള തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യ സെമിഫൈനല്‍ സാധ്യതകള്‍ സജീവമാക്കി. രണ്ടാം ഗ്രൂപ്പില്‍ അവശേഷിക്കുന്ന ഏക സെമിഫൈനല്‍ സ്പോട്ടിനു വേണ്ടി 3 ടീമുകളാണ് രംഗത്തുള്ളത്. ന്യൂസിലന്‍റ്, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ എന്നീ ടീമുകളാണ് സെമിഫൈനലിനു വേണ്ടിയുള്ള പോരാട്ടത്തിലുണ്ടാവുക. ഗ്രൂപ്പില്‍ ഇനി നിര്‍ണായകമായ രണ്ട് മത്സരങ്ങളാണ് ഉള്ളത്. അഫ്ഗാനിസ്ഥാന്‍ vs ന്യൂസിലന്‍റ്, ഇന്ത്യ vs നമീബിയ. ഓരോ ടീമിനും സെമിഫൈനലില്‍ എങ്ങനെ കടക്കാം എന്നു നോക്കാം

ഇന്ത്യ – 4 മത്സരങ്ങള്‍ 4 പോയിന്‍റ്.

ആദ്യ രണ്ട് മത്സരങ്ങളില്‍ തോല്‍വി നേരിട്ടതിനു ശേഷം തകര്‍പ്പന്‍ തിരിച്ചു വരവാണ് ഇന്ത്യ നടത്തിയത്. അവസാന രണ്ട്  മത്സരങ്ങളില്‍ വമ്പന്‍ വിജയം നേടി -1.069 ല്‍ നിന്നും റണ്‍റേറ്റ് 1.619 ല്‍ എത്തിച്ചു. ന്യൂസിലന്‍റിനെതിരെയുള്ള പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ വിജയിച്ചാല്‍ മാത്രമാണ് ഇന്ത്യക്ക് സെമി സാധ്യതയുള്ളു. അഫ്ഗാനിസ്ഥാന്‍ ജയിച്ചാല്‍ ഇന്ത്യക്ക് നെറ്റ് റണ്‍ റേറ്റ് അടിസ്ഥാനമാക്കി മത്സരം വിജയിച്ചാല്‍ സെമിയില്‍ പ്രവേശിക്കാം. അതേ സമയം അഫ്ഗാനിസ്ഥാന്‍ പരാജയപ്പെട്ടാല്‍, അവസാന മത്സരം കളിക്കുന്നതിനു മുന്‍പ് ഇന്ത്യ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്താകും.

See also  സേവാഗും യുവിയുമല്ല, ഇന്ത്യയുടെ എക്കാലത്തെയും സിക്സർ വീരൻ അവനാണ്. ദ്രാവിഡ് പറയുന്നു.
330066

അഫ്ഗാനിസ്ഥാന്‍ – 4 മത്സരങ്ങള്‍ 4 പോയിന്‍റ്

അവസാന മത്സരങ്ങളില്‍ ഇന്ത്യയുടെ വമ്പന്‍ വിജയം ഏറ്റവും കൂടുതല്‍ പണി കിട്ടയത് അഫ്ഗാനിസ്ഥാനാണ്. അവസാന മത്സരത്തില്‍ ന്യൂസിലന്‍റിനെ വമ്പന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാല്‍ അല്ലെങ്കില്‍ ഇന്ത്യ വന്‍ മാര്‍ജിനില്‍ തോല്‍വി നേരിട്ടാല്‍ മാത്രമാണ് സെമി സാധ്യതയുള്ളു.

ന്യൂസിലന്‍റ് – 4 മത്സരങ്ങള്‍ 6 പോയിന്‍റ്.

ന്യൂസിലന്‍റിനു കണക്കുകൂട്ടലുകളുടെ ആവശ്യമില്ലാ. വിജയിച്ചാല്‍ പാക്കിസ്ഥാനൊപ്പം സെമിഫൈനലില്‍ പ്രവേശിക്കാം. അതേ സമയം തോല്‍വിയാണെങ്കില്‍ പുറത്താകും.

ഗ്രൂപ്പിലെ അവസാന മത്സരങ്ങള്‍

  • പാക്കിസ്ഥാന്‍ vs സ്കോട്ടലന്‍റ് 
  • അഫ്ഗാനിസ്ഥാന്‍ vs ന്യൂസിലന്‍റ്
  • ഇന്ത്യ vs നമീബിയ
Scroll to Top