കിരീടമില്ല പക്ഷേ എല്ലാ ടെസ്റ്റ് ചാമ്പ്യൻഷിപ് നേട്ടവും ഇന്ത്യൻ താരങ്ങൾക്ക് :കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം

IMG 20210625 001944

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് എല്ലാം ഒരിക്കൽ കൂടി പൂർണ്ണമായ നിരാശ സമ്മാനിച്ച് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീമിന് എട്ട് വിക്കറ്റിന്റെ ദയനീയ തോൽവി. ന്യൂസിലാൻഡ് ടീമിന്റെ കരുത്തിന് മുൻപിൽ സമസ്‌ത മേഖലയും അടിയറ പറഞ്ഞ ഇന്ത്യൻ സംഘം ആദ്യ ഇന്നിങ്സിൽ 32 റൺസ് ലീഡ് വഴങ്ങിയതിന് പിന്നാലെ രണ്ടാം ഇന്നിങ്സ് ബാറ്റിംഗിലും തകർന്നതാണ് കനത്ത തിരിച്ചടിയായി മാറിയത്. ആരാധകർ ഏവരും ഇന്ത്യൻ ടീം പ്രഥമ ടെസ്റ്റ് ലോകകപ്പ് കിരീടം സതാംപ്ടണിൽ ഉയർത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും വീണ്ടും ഫൈനലിൽ തോൽക്കുവാൻ വിധി നായകൻ വിരാട് കോഹ്ലിക്കും കരിയറിലെ ഏറ്റവും തോൽവിയാണ് നേരിടേണ്ടി വന്നത്. മത്സര ശേഷമുള്ള താരത്തിന്റെ പ്രസ്താവനയിൽ അത് വ്യക്താമായിരുന്നു

എന്നാൽ പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ് ഇന്ത്യൻ ടീമിന് സമ്മാനിക്കുന്നത് അനേകം മധുര ഓർമകളാണ്. നാട്ടിലും വിദേശ മണ്ണിലും ഏതൊരു ടീമും ഭയക്കുന്ന കോഹ്ലി പടയുടെ നേതൃത്വത്തിൽ അനേകം ടെസ്റ്റ് റെക്കോർഡുകൾ തകർന്നതിനും നമ്മൾ സാക്ഷികളായി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയ ബൗളറായി ഇന്ത്യൻ ഓഫ്‌ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ നേട്ടം സ്വന്തമാക്കിയപ്പോൾ ഫൈനലിൽ ഉൾപ്പെടെ മികച്ച ബാറ്റിംഗ് കാഴ്ചവെച്ച ഇന്ത്യൻ ഓപ്പണിങ് ജോടിയും വളരെ ഏറെ ശ്രദ്ധിക്കപ്പെട്ടു.ടെസ്റ്റ് ചാമ്പ്യൻഷിപ് ഭാഗമായി കളിച്ച 14 ടെസ്റ്റിൽ നിന്നുമാണ് അശ്വിൻ 71 വിക്കറ്റ് വീഴ്ത്തിയത്.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഉടനീളം ഏറെ ഓപ്പണിങ് ജോഡിയെ പരീക്ഷിച്ച ഇന്ത്യൻ ടീമിന് ആശ്വാസം നൽകുന്ന മികച്ച കണക്കുകളാണ് ചർച്ചയായി മാറുന്നത്. ഏറ്റവും അധികം സിക്സറുകൾ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പിറന്നത് ഇന്ത്യൻ ഓപ്പണർമാരുടെ ബാറ്റിൽ നിന്നാണ്. രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ എന്നിവർ ചേർന്ന് 50 സിക്സ് പായിച്ചപ്പോൾ മറ്റ് ടൂർണമെന്റിലെ ടീമുകളിൽ പാകിസ്ഥാൻ എട്ട് സിക്സ് പായിച്ചാണ് പട്ടികയിൽ രണ്ടാമത് എത്തിയത്. ടെസ്റ്റ് ലോകകപ്പിൽ ഏറ്റവും അധികം സിക്സ് നേടിയ ഇന്ത്യൻ ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയാണ്. താരം 27 സിക്സ് അടിച്ചപ്പോൾ ഗിൽ 5 സിക്സും മായങ്ക് 18 സിക്സും പായിച്ചു.

Scroll to Top