വീണ്ടും പൂജ്യനായി കെ .എൽ രാഹുൽ : ഓപ്പണിങ്ങിൽ തലവേദനായി താരത്തിന്റെ ബാറ്റിംഗ്

ഇന്ത്യൻ ബാറ്റിങ്ങിലെ ഏറ്റവും വലിയ തലവേദനയായി കെ  .എൽ .രാഹുൽ .
ഓപ്പണിങ്ങിൽ തുടർച്ചയായ മൂന്നാം
ടി:20യിലും താരം നിറം മങ്ങിയതോടെ ഇന്ത്യൻ ക്യാമ്പ് ആശങ്കയിലാണ് .
വരാനിരിക്കുന്ന ടി:20 ലോകകപ്പിൽ ഇന്ത്യൻ മുൻനിര ബാറ്റിങ്ങിന്റെ കരുത്താകും എന്ന് കരുതിയ താരമിപ്പോൾ ഇന്ത്യൻ  പ്ലെയിങ് ഇലവനിൽ  തന്റെ സ്ഥാനം തന്നെ ഉറപ്പില്ലാത്ത സ്ഥിതിയിലാണ് .

ഇന്ത്യ : ഇംഗ്ലണ്ട് ടി:20 പരമ്പരയിൽ തന്നെ താരം ഇന്നത്തെ മത്സരത്തിലേത് ഉൾപ്പടെ രണ്ടാം  തവണയാണ് പൂജ്യത്തിൽ ഔട്ടാകുന്നത് .പരമ്പരയിൽ 1,0,0 എന്നിങ്ങനെയാണ് താരത്തിന്റെ സ്കോർ .ആദ്യ ടി:20 സമാനരീതിയിൽ താരത്തിന്റെ കുറ്റി ഇന്നത്തെ കളിയിലും  തെറിക്കുകയായിരുന്നു .

മാര്‍ക്ക് വുഡ് എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ഇന്ത്യക്ക് രാഹുലിനെ നഷ്ടമായി. അതിവേഗ പന്തുകൾ കൊണ്ട്   കെ .എൽ .രാഹുലിനെയും രോഹിത്തിനെയും വിറപ്പിച്ച വുഡ് ഒടുവില്‍ രാഹുലിന്‍റെ(0) മിഡില്‍ സ്റ്റംപിളക്കി. കേവലം നാല് പന്തുകൾ മാത്രമായിരുന്നു ഇന്ത്യൻ ഓപ്പണറുടെ ആയുസ്സ് .

രാഹുൽ പുറത്താകുന്ന വീഡിയോ കാണാം :

നേരത്തെ ഓസീസ്  എതിരായ ടി:20 ,ഏകദിന പരമ്പരകളിൽ താരം മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചിരുന്നു  .
എന്നാൽ ടെസ്റ്റ് സ്ക്വാഡില്‍ ഇടം നേടിയെങ്കിലും താരത്തിന് നാല് ടെസ്റ്റുകളിലും കളിക്കുവാൻ അവസരം  ലഭിച്ചില്ല . തുടർച്ചയായി രാഹുൽ ബാറ്റിങ്ങിൽ പരാജയപ്പെടുന്നത് ഇന്ത്യൻ ക്യാമ്പിനെ ഏറെ സമ്മർദ്ദത്തിലാക്കുന്നുണ്ട് .രാഹുലിനു പകരം ധവാൻ അടുത്ത ടി:20 കളിക്കുവാനാണ് സാധ്യത .