ധോണിയുമായുള്ള താരതമ്യം അവന് ഇഷ്ടമല്ല :റിഷാബ് പന്തിന്റെ മനസ്സ് വായിച്ച് ഇന്ത്യൻ താരം

ക്രിക്കറ്റ്‌ ലോകത്തെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത്. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ തുടരുന്ന താരം വരാനിരിക്കുന്ന ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് പരമ്പരകളിലെ വളരെ നിർണായക ഘടകമാണ്. ഇപ്പോൾ മൂന്ന് ഫോർമാറ്റിലും വിക്കറ്റ് കീപ്പർ റോളിൽ ഇന്ത്യൻ ടീമിൽ തുടരുന്ന പന്തിനെ പല ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും മുൻ ഇന്ത്യൻ നായകനും ഇതിഹാസ വിക്കറ്റ് കീപ്പർ ധോണിയുമായി ഉപമിക്കാറുണ്ട്. പല മത്സരങ്ങളലും തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഇന്ത്യൻ ടീമിന് വിജയങ്ങൾ നേടിതന്നെ പന്തിനെ ഇതിഹാസ ഫിനിഷർ ധോണിയുമായി ഉപമിക്കുന്നതിൽ പല ആരാധകരും താല്പര്യം കാണിക്കുന്നുണ്ട്.

എന്നാൽ ഇപ്പോൾ റിഷാബ് പന്തിനെ മുൻ താരം ധോണിയുമായി ഉപമിക്കുന്നതിനെ രൂക്ഷമായി വിമർശിക്കുകയാണ് വരുന്ന ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ ഓപ്പണിങ് ബാറ്റ്‌സ്മാൻ നിതീഷ് റാണ. റിഷാബ് പന്ത് കരിയറിൽ ധോണിയുമായി തന്നെ ആളുകൾ പലരും താരതമ്യം ചെയ്യുന്നതിനെ ഒരിക്കലും ഇഷ്ടപെടുന്നില്ലായെന്നും നിതീഷ് റാണ വിശദീകരിക്കുന്നു.

കരിയറിൽ ഏറെ ചെറുപ്പമായ റിഷാബ് പന്തിനെ പോലൊരു താരത്തെ മഹേന്ദ്ര സിംഗ്‌ ധോണിയെ പോലൊരു ഇതിഹാസ താരവുമായി ഉപമിക്കുന്നത് പോലും മണ്ടത്തരമെന്നാണ് പല ആരാധകരും പറയുന്നത്. “വളരെ ആത്മവിശ്വാസം എന്നും പുലർത്തുന്ന താരമാണ് റിഷാബ് പന്ത്. ധോണിയുമായി തന്നെ താരതമ്യം നടത്തുന്നത് പോലും റിഷാബ് ഒരിക്കലും ഇഷ്ടപെടുന്നില്ല. ധോണിയെ അവൻ അത്ര ബഹുമാനിക്കുകയും വളരെ ഏറെ ആരാധിക്കുകയും ചെയ്യുന്നുണ്ട്. അവന് ദൈവതുല്യനാണ് ധോണി.കരിയറിൽ പല വിമർശനങ്ങളും നേരിട്ട പന്തിന്റെ ഈ വളർച്ചയിൽ സന്തോഷമുണ്ടെന്നും താരം വിശദീകരിച്ചു.