ഏകദിന പരമ്പരയില്‍ നയിക്കാന്‍ രോഹിത് ശര്‍മ്മയില്ലാ. വമ്പന്‍ മാറ്റങ്ങളുമായി ഇന്ത്യന്‍ ടീം.

Rohit Sharma

ദക്ഷിണാഫ്രിക്കകെതിരെയുള്ള ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് കാരണം രോഹിത് ശര്‍മ്മ ഏകദിന മത്സരങ്ങള്‍ക്ക് ഇല്ലാത്തതിനാല്‍ കെല്‍ രാഹുലാണ് ടീമിനെ നയിക്കുക. സൗത്താഫ്രിക്കന്‍ പരമ്പരക്കുള്ള ടെസ്റ്റ് ടീമിന്‍റെ പ്രഖ്യാപനത്തോടൊപ്പമാണ് രോഹിത് ശര്‍മ്മയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. എന്നാല്‍ ടെസ്റ്റ് പരമ്പരയില്‍ നിന്നും പരിക്ക് കാരണം പുറത്തായിരുന്നു.

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാന്‍ രോഹിത് ശര്‍മ്മ എത്തിയിരുന്നു. എന്നാല്‍ പൂര്‍ണ്ണമായി ഫിറ്റ്നെസ് വീണ്ടെടുക്കാത്തതിനാല്‍ രോഹിത് ശര്‍മ്മയെ ടീമിലേക്ക് പരിഗണിച്ചില്ലാ. പേസ് ബോളര്‍ ജസ്പ്രീത് ബൂംറയാകും വൈസ് ക്യാപ്റ്റന്‍.

കഴിഞ്ഞ ടി20 ലോകകപ്പില്‍ ടീമില്‍ അവസരം ലഭിച്ച രവിചന്ദ്ര അശ്വിന്‍ ഏകദിന ടീമിലും ഇടം ലഭിച്ചു. ചഹല്‍, വാഷിങ്ങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. പരിക്ക് കാരണം രവീന്ദ്ര ജഡേജ, ആക്ഷര്‍ പട്ടേല്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലാ. നാലു വര്‍ഷത്തിനു ശേഷമാണ് അശ്വിന്‍ ഏകദിന ടീമില്‍ എത്തുന്നത്.

യുഏഈ യിലെ ഐപിഎല്ലിനു ശേഷം തകര്‍പ്പന്‍ ഫോം തുടരുന്ന വെങ്കടേഷ് അയ്യറിനും മഹാരാഷ്ട്ര താരവും ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓപ്പണറുമായ റുതുരാജ് ഗെയ്ക്വാദിനും അവസരം ലഭിച്ചു. ഇക്കഴിഞ്ഞ വിജയ ഹസാര ട്രോഫിയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു ഇരുവരും. മധ്യനിരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച വെങ്കടേഷ് അയ്യര്‍ ഹര്‍ദ്ദിക്ക് പാണ്ട്യക്ക് പകരം എത്തുന്ന താരമാണ്. റുതുരാജ് ഗെയ്ക്വാദാകട്ടെ ടൂര്‍ണമെന്‍റിലെ അഞ്ചില്‍ നാലും മത്സരത്തില്‍ സെഞ്ചുറി നേടിയിരുന്നു.

See also  അബദ്ധം കാട്ടരുത്, കാർത്തിക്കിനെ ഇന്ത്യ ലോകകപ്പിൽ ഉൾപെടുത്തരുത്. മറ്റൊരു കീപ്പറെ നിർദ്ദേശിച്ച് ഇർഫാൻ.

ഡൊമസ്റ്റിക്ക് ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം നടത്തീയ ഷാരുഖ് ഖാന്‍, രവി ബിഷ്ണോയി, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, റിഷി ധവാന്‍ എന്നിവരെ വരുന്ന പരമ്പരകളില്‍ പരിഗണിക്കും എന്നും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ അറിയിച്ചു.

പരമ്പരയില്‍ 3 മത്സരങ്ങളാണ് ഒരുക്കിയട്ടുള്ളത്. ജനുവരി 19, 21, 23 ദിവസങ്ങളിലാണ് മത്സരം ഒരുക്കിയട്ടുള്ളത്. ആദ്യത്തെ രണ്ട് ഏകദിനം പാളിലാണ് നടക്കുക. മൂന്നാമത്തെ ഏകദിനം കേപ്ടൗണിലാണ്. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക.

സൗത്താഫ്രിക്കന്‍ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം

KL Rahul (C), Shikhar Dhawan, Ruturaj, Virat Kohli, Surya Kumar Yadav, Shreyas Iyer, Venkatesh Iyer, Rishabh Pant (WK), Ishan Kishan (WK), Chahal, Ashwin, Sundar, Bumrah (VC), Bhuvneshwar Kumar,Deepak Chahar, Prasidh Krishna, Shardul Thakur, Siraj

Scroll to Top