കിവീസിന് ഇനി തോൽവി സമ്മതിക്കാം : ടീം ആവശ്യപ്പെട്ടാൽ ഓപ്പണറായി ഇറങ്ങുമെന്ന് ഇന്ത്യൻ താരം

വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനായി വളരെയേറെ  ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് .ഇന്ത്യൻ ടീം കരുത്തരായ ന്യൂസിലാൻഡിനെ ഇംഗ്ലണ്ട് മണ്ണിൽ ഫൈനലിൽ നേരിടും .ഐസിസി ആദ്യമായി സംഘടിപ്പിച്ച ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടുവാൻ ഇരു ടീമുകളും ഒരുക്കം ആരംഭിച്ചുകഴിഞ്ഞു .

ഇന്ത്യൻ ടീം ഫൈനലിനുള്ള 20 അംഗ ടീമിനെ  ബിസിസിഐ ദിവസങ്ങൾ മുൻപ് പ്രഖ്യാപിച്ചു . നായകൻ കോഹ്ലിയടക്കം പ്രമുഖ താരങ്ങളും ജഡേജ ,ഷമി അടക്കം പരിക്കിൽ നിന്ന് മുക്തരായ താരങ്ങളും സ്‌ക്വാഡിൽ ഇടം കണ്ടെത്തി .കിവീസ് എതിരായ ഫൈനലിലെ ഇന്ത്യൻ പ്ലെയിങ് ഇലവനെ കുറിച്ചുള്ള വിശദ ചർച്ചകൾ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തും ഇപ്പോൾ വളരെ  സജീവമാണ് .ആരാകും സ്റ്റാർ ഓപ്പണർ രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്നതാണ് മിക്ക  ആരാധകരുടെയും സംശയം .

അതേസമയം ജനുവരിയിൽ നടന്ന  ഓസ്‌ട്രേലിയൻ പരമ്പരക്കിടയിൽ പരിക്കേറ്റ ഹനുമ വിഹാരി ടീമിനായി ഓപ്പൺ ചെയ്യുവാൻ തയ്യാറെന്ന് അറിയിക്കുകയാണിപ്പോൾ .ഒരു ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക  അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത് .ഹനുമ  വിഹാരിയുടെ വാക്കുകൾ “ടീം എന്നെ ഏൽപ്പിക്കുന്ന ഏതൊരു ചുമതലയും നിർവഹിക്കുവാൻ ഞാൻ തയ്യാറാണ്  . കരിയറിന്റെ മിക്ക സമയവും ഞാൻ ടോപ്‌ ഓർഡറിൽ തന്നെയാണ് കളിച്ചത് .എന്നെ സംബന്ധിച്ചിടത്തോളം ഓപ്പണിങ് എന്റെ ഇഷ്ട പൊസിഷൻ തന്നെയാണ് ” വിഹാരി അഭിപ്രായം വിശദമാക്കി .

എന്നാൽ ഇത്തവണത്തെ ഐപിൽ താരലേലത്തിൽ ഒരു ടീമും താരത്തെ ടീമിൽ ഉൾപ്പെടുത്തിയില്ല .നിലവിൽ വിഹാരി ഇംഗ്ലണ്ടിലാണ് .കൗണ്ടിയില്‍ വാര്‍വിക്‌ഷയറിനായി കളിക്കാനെത്തിയ ഹനുമ വിഹാരി അവിടെ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ചേരും എന്നാണ് ബിസിസിഐ അറിയിക്കുന്നത് .