ഇന്ത്യയെ അവർ ഒരൊറ്റ തന്ത്രത്തിൽ വീഴ്ത്തി :വാനോളം പുകഴ്ത്തി മുൻ പാക് താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലങ്കൻ പര്യടനം അവസാനിച്ചപ്പോൾ ഏറ്റവും അധികം പ്രശംസ ക്രിക്കറ്റ്‌ ലോകത്ത് നിന്നും ഒപ്പം മുൻ താരങ്ങളിൽ നിന്നും നേടുന്നത് ശ്രീലങ്കൻ ടീമാണ്. ഏകദിന പരമ്പരയിൽ 2-1ന് തോൽവി വഴങ്ങിയ ശ്രീലങ്കൻ ടീം പക്ഷേ ടി :20 പരമ്പരയിൽ 2-1ന് ജയം നേടിയാണ് ശക്തമായ തുറിച്ചുവരവ് നടത്തിയത്. ടി :20 പരമ്പരയിലെ ആദ്യ മത്സരം തോറ്റെങ്കിലും അവസാന രണ്ട് മത്സരവും ജയിച്ച ശ്രീലങ്കൻ ടീം ചരിത്ര പരമ്പര നേട്ടമാണ് കരസ്ഥമാക്കിയത്. എട്ട് തുടർച്ചയായ ടി :20 പരമ്പരകൾ ജയിച്ച ഇന്ത്യൻ ടീമിന് ഈ ടി :20 പരമ്പരയിലെ തോൽവി വൻ തിരിച്ചടിയായി മാറി

എന്നാൽ പരമ്പര നഷ്ടപ്പെട്ട ടീം ഇന്ത്യയെ ആശ്വസിപ്പിച്ചും ഒപ്പം ശ്രീലങ്കൻ ടീമിനെ പുകഴ്ത്തിയും രംഗത്ത് എത്തുകയാണ് മുൻ പാകിസ്ഥാൻ താരം റമീസ് രാജ. പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ പ്ലാൻ ചെയ്തത് പ്രകാരം തകർക്കുവാൻ ശ്രീലങ്കൻ ടീമിന് കഴിഞ്ഞതായി പറഞ്ഞ റമീസ് രാജ ഇന്ത്യയുടെ യുവനിര ശ്രീലങ്ക തീരുമാനിച്ച സ്പിൻ കെണിയിലാണ് വീണത് എന്നും വിശദീകരിച്ചു. മികച്ച ഒരു തന്ത്രമൊരുക്കിയാണ് ശ്രീലങ്കൻ ടീം ഇന്ത്യൻ സംഘത്തെ മറികടന്നത് എന്നും വ്യക്തമാക്കിയ റമീസ് രാജ പരമ്പരയിൽ ഇരു ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത് എന്നും ചൂണ്ടികാട്ടി

“ശ്രീലങ്ക സ്ലോ പിച്ച് ഒരുക്കിയാണ് ഇന്ത്യൻ ടീമിനെ വീഴ്ത്തിയത്. ബാറ്റിങ് വളരെ ഏറെ ദുഷ്കരമായ പിച്ചിൽ റൺസ് നേടുവാൻ കഠിനമായ അധ്വാനം ടീമുകൾ ചെയ്യേണ്ട അവസ്ഥയാണ് നമ്മൾ ടി :20 പരമ്പരയിൽ കണ്ടത്. കൂടാതെ വളരെ വെല്ലുവിളികളാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം നേരിട്ടത് എന്നും നമ്മൾ മറക്കരുത്. ഏറെ പ്രമുഖരായ താരങ്ങൾ പലരും കോവിഡ് സാഹചര്യത്തിൽ ഒഴിവാക്കപ്പെട്ടിട്ടും ശക്തമായി ഇന്ത്യൻ ടീം പോരാടി. ഈ പരമ്പര ജയത്തോടെ ഇനിയും വളരെ ഏറെ കാര്യങ്ങൾ പഠിക്കുവാൻ ശ്രീലങ്കൻ ടീമിന് കഴിയും. എതിരാളികളെ ശ്രീലങ്കൻ ടീമിന് അവരുടെ ശക്തി ഉപയോഗിച്ച് തോൽപ്പിക്കാൻ കഴിയും.”റമീസ് രാജ അഭിപ്രായം വിശദമാക്കി