റോഡ് സേഫ്റ്റി സീരീസ്. ഇന്ത്യ പൊരുതി വീണു.

England Legends

റോഡ് സേഫ്റ്റി സീരീസ് പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു രണ്ട് റണ്‍സിന്‍റെ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ടീമിനു നിശ്ചിത 20 ഓവറില്‍ 182 റണ്‍സില്‍ എത്താനാണ് സാധിച്ചത്.

Irfan Pathan

ഇന്ത്യന്‍ മുന്‍നിര തകര്‍ന്നടിഞ്ഞ മത്സരത്തില്‍ മധ്യനിരയും ലോവര്‍ ഓഡറും നടത്തിയ പ്രകടനമാണ് ലക്ഷ്യത്തിന്‍റെ അടുത്ത് എത്തിച്ചത്. അര്‍ദ്ധസെഞ്ചുറി പ്രകടനമായി ഇര്‍ഫാന്‍ പത്താനാണ് ഇന്ത്യന്‍ ഇന്നിംഗ്സ് നയിച്ചത്. 34 പന്തില്‍ 4 ഫോറും 5 സിക്സും സഹിതം 61 റണ്ണാണ് നേടിയത്. അവസാന ഓവറില്‍ വെടിക്കെട്ട് പ്രകടനവുമായി മന്‍പ്രീത് ഗോണി ഇര്‍ഫാന്‍ പത്താന് പിന്തുണ നല്‍കി. 1 ഫോറും 4 സിക്സും അടക്കം 16 പന്തില്‍ 35 റണ്‍സ് ഗോണി നേടി.

നേരത്തെ വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ ഓപ്പണിംഗ് സ്പെല്ലിലൂടെ മോണ്ടി പനേസര്‍ ഇന്ത്യയെ പുറകിലാക്കി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (9), മുഹമ്മദ് കൈഫ് (1) എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി പനേസര്‍ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. കഴിഞ്ഞ മത്സരത്തിലെ ഹീറോ വിരേന്ദര്‍ സേവാഗ് (6) രണ്ടാം ഓവറില്‍ തന്നെ പവിലയനിലേക്ക് മടങ്ങിയിരുന്നു. യുവരാജ് സിങ്ങ് (22), ബദ്രീനാഥ് (8), യൂസഫ് പത്താന്‍ (17) എന്നിവര്‍ കാര്യമായ പിന്തുണ നല്‍കിയില്ലാ. ഇംഗ്ലണ്ടിനു വേണ്ടി പനേസര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ട്രേഡ്വെല്‍ 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാത്യൂ ഹൊഗ്ഗാര്‍ഡ്, സൈഡ്ബോട്ടം എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Kevin Peterson

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട്, കെവിന്‍ പീറ്റേഴ്സണിന്‍റെ വെടിക്കെട്ട് പ്രകടനമാണ് മികച്ച സ്കോറിലെത്തിച്ചത്. 37 പന്തില്‍ 6 ഫോറും 5 സിക്സും നേടി 75 റണ്‍സാണ് പീറ്റേഴ്സണ്‍ നേടിയത്. മാഡി 27 പന്തില്‍ 29 റണ്‍ നേടി. ഇന്ത്യക്കു വേണ്ടി യൂസഫ് പത്താന്‍ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇര്‍ഫാന്‍ പത്താന്‍, മുനാഫ് പട്ടേല്‍ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി.