ഐപിഎല്ലിൽ ഇനി വരാനിരിക്കുന്നത് ധോണിയുടെ നാളുകൾ :വാചാലനായി ഇന്ത്യൻ സൂപ്പർ താരം

ലോകക്രിക്കറ്റിൽ ഏറെ ആരാധകരെ സൃഷ്ട്ടിച്ച താരമാണ് മഹേന്ദ്ര സിംഗ് ധോണി. കഴിഞ്ഞ വർഷം മുൻ ഇന്ത്യൻ നായകൻ കൂടിയായ ധോണി തന്റെ അന്തരാഷ്ട്ര കരിയറിൽ നിന്ന് പൂർണ്ണ വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ഇന്നും വളരെയേറെ ആരാധകവ്യൂഹമുള്ള താരമാണ് ധോണി. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ഏറ്റവും പ്രധാന താരവും ഒപ്പം ചരിത്രത്തിൽ ചെന്നൈ ടീമിനെ നയിച്ച ഒരേ ഒരു ക്യാപ്റ്റൻ കൂടിയായ ധോണിക്ക് പക്ഷേ ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ സമ്മാനിച്ചത് മോശം ബാറ്റിംഗ് ഫോമിന്റെ ഓർമ്മകൾ മാത്രം. ഇത്തവണ സീസണിൽ കളിച്ച ചെന്നൈ ടീമിന്റെ 7 കളികളിൽ നിന്നായി മുപ്പത്തിയേഴ് റൺസ് മാത്രം അടിച്ചെടുത്ത ധോണി ഏറെ ആക്ഷേപം കേട്ടിരുന്നു.

എന്നാൽ നായകൻ ധോണിക്ക് പൂർണ്ണ പിന്തുണയുമായി രംഗത്ത് വരുകയാണ് ചെന്നൈ ടീമിലെ സഹതാരവും ഒപ്പം ഇന്ത്യൻ പേസ് ബൗളറുമായ ദീപക് ചഹാർ. ധോണിയുടെ ഒരു അതിഗംഭീര തിരിച്ചുവരവാണ് ഈ ഐപിൽ കാണാൻ പോകുകയെന്നാണ് ചഹാർ പറയുന്നത് ഒപ്പം ടീമിന് ധോണിയിലുള്ള വളരെ ഏറെ വിശ്വാസവും കൂടാതെ ചെന്നൈ ടീമിന്റെ എല്ലാമെല്ലാമാണ് ധോണിയെന്നും താരം സമർഥിക്കുന്നു. ഇത്തവണത്തെ ഐപിൽ സീസണിൽ ചെന്നൈ ടീമിന്റെ പ്രധാന വിക്കറ്റ് വേട്ടക്കാരനായ ചഹാർ വരുന്ന ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്തുമെന്നാണ് പ്രതീക്ഷ.

See also  എന്റെ കരിയറിലെ ഏറ്റവും മികച്ച സ്പെൽ. വിശാഖപട്ടണത്തെ സ്പെല്ലിനെ പറ്റി അശ്വിൻ.

“ധോണിയെ പോലൊരു താരം കഴിഞ്ഞ കുറച്ചു മാസങ്ങളായി ക്രിക്കറ്റിൽ അത്ര സജീവമല്ല. കഴിഞ്ഞ ഇരുപതോളം വർഷങ്ങളായി ക്രിക്കറ്റിൽ സജീവമായ ഒരു താരത്തിന് ഒരു ഇടവേളക്ക് ശേഷം പെട്ടന്ന് ഒരു ഐപിൽ സീസണിൽ വന്ന് ഗംഭീര ബാറ്റിംഗ് കാഴ്ചവെക്കുക എന്നത് അത്ര എളുപ്പമല്ല. ധോണി ടീമിന്റെ പ്രധാന താരമാണിപ്പോഴും. അദ്ദേഹം ടീമിനായി ഇത്തവണയും ഫിനിഷറുടെ റോളിൽ തന്നെയാണ് ഇറങ്ങുന്നത് അദ്ദേഹം അവശേഷിക്കുന്ന മത്സരങ്ങളിൽ ടീമിന്റെ പ്രധാന റൺ സ്കോർറാകും “ചഹാർ വാചാലനായി.

അതേസമയം അതിരൂഷ കോവിഡ് വ്യാപനം കാരണം പാതിവഴിയിൽ നിർത്തിവെച്ച ഐപിഎല്ലിൽ ചെന്നൈ ടീം കളിച്ച ഏഴിൽ അഞ്ചും ജയിച്ചിരുന്നു. ഒപ്പം പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനം നേടിയ ധോണിപ്പട ഇത്തവണ കിരീടം തിരികെപിടിക്കുവാനുള്ള വളരെ തീവ്ര ശ്രമത്തിലാണ്. സീസണിലെ ആദ്യ മത്സരം തോറ്റ ചെന്നൈ ടീം ബാറ്റിംഗിലും ഏറെ തിളക്കമാർന്ന പ്രകടനം പുറത്തെടുത്തു.

Scroll to Top