ലക്ഷ്യം പ്രതിരോധിക്കാനാവത്ത പ്രശ്നം ബൗളര്‍മാരുടേതല്ലാ. ❛വില്ലന്‍❜ മറ്റൊരാള്‍

india vs australia 2nd t20

വലിയൊരു പ്രശ്നത്തിന് പരിഹാരം കാണുവാനായിട്ടാകും ഇന്ത്യ സൗത്താഫ്രിക്കന്‍ പരമ്പരയില്‍ ഇറങ്ങുക. മത്സരങ്ങളില്‍ വലിയ സ്കോറുകള്‍ നേടുന്നുണ്ടെങ്കിലും ഇന്ത്യക്ക് പ്രതിരോധിക്കാന്‍ സാധിച്ചില്ലാ. ഇതിനെ തുടര്‍ന്ന് ഇന്ത്യക്ക് ഏഷ്യ കപ്പ് നഷ്ടമായിരുന്നു.

ഓസ്ട്രേലിയന്‍ പരമ്പരയിലെ ആദ്യ മത്സരത്തിലും ഇത് തുടര്‍ന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 200 നു മേലെയുള്ള സ്കോര്‍ നേടിയെങ്കിലും ഓസ്ട്രേലിയ അനായാസം വിജയം നേടി. സൗത്താഫ്രിക്കന്‍ പരമ്പരയിലെ ആദ്യ മത്സരത്തിനു മുന്നോടിയായുള്ള പത്ര സമ്മേളനത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍ ഇക്കാര്യം പറഞ്ഞു. ഇന്ത്യന്‍ ബോളര്‍മാരെ പ്രതിരോധിച്ച താരം മഞ്ഞാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന് പറഞ്ഞു.

” ഞങ്ങള്‍ ആ മേഖലയില്‍ മികച്ചതാവാന്‍ ശ്രമിക്കുകയാണ്. ലക്ഷ്യം പ്രതിരോധിക്കുന്നതില്‍ മികച്ചതാവാന്‍ ശ്രമിക്കുകയാണ്. ടോസ് വളരെ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. മഞ്ഞ് വീഴ്ച്ചയുണ്ടായിരുന്ന സ്ഥലത്താണ് ഞങ്ങള്‍ക്ക് ലക്ഷ്യം പ്രതിരോധിക്കാനാവതെ പോയത്. ” പ്രസ് മീറ്റില്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് പറഞ്ഞു.

ബോളര്‍മാര്‍ മോശം എന്ന് പറയാനാകില്ലാ എന്നും അവര്‍ അവസാന ഓവര്‍ മത്സരം എത്തിച്ചെന്നും വിക്രം റാത്തോര്‍ ചൂണ്ടികാട്ടി. തങ്ങള്‍ മെച്ചപ്പെടും എന്ന പ്രതീക്ഷകള്‍ പങ്കുവച്ചു റാത്തോര്‍ പറഞ്ഞു നിര്‍ത്തി.

Read Also -  ഹർദിക് പാണ്ഡ്യയെ ലോകകപ്പിൽ കളിപ്പിക്കേണ്ട.. സഞ്ജുവിനെയും ഒഴിവാക്കി സേവാഗ്..
Scroll to Top