വൈറ്റ് വാഷ് സ്പെഷ്യൽ വീണ്ടും :ഇനി പാകിസ്ഥാന്റെ റെക്കോർഡിനൊപ്പം

ഐസിസി ടി :20 ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് വളരെ അധികം നിരാശയിലായ ആരാധകർക്കായി വീണ്ടും വിജയപാതയില്‍ തിരിച്ചെത്തി ഇന്ത്യൻ ടീം. ശക്തരായ കിവീസിന് എതിരായ ടി :20 പരമ്പര 3-0ന് ജയിച്ച ഇന്ത്യൻ ടീം ടി :20 ക്രിക്കറ്റിലെ മറ്റൊരു വൈറ്റ് വാഷ് കൂടി പൂർത്തിയാക്കിയ ആവേശത്തിലാണ്. മൂന്ന് ടി :20കൾ അടങ്ങിയ പരമ്പരയിലെ ആദ്യത്തെ മത്സരം 5 വിക്കറ്റിന് ജയിച്ച ഇന്ത്യൻ ടീം രണ്ടാം ടി:20യിൽ എട്ട് വിക്കറ്റ് ജയം നേടിയപ്പോൾ കൊൽക്കത്തയിൽ 73 റൺസിന്റെ വമ്പൻ ജയമാണ് നേടിയത്. കിവീസിനെതിരെ മറ്റൊരു ടി :20 പരമ്പര കൂടി സ്വന്തമാക്കിയ ഇന്ത്യൻ ടീം ഇത് തുടർച്ചയായ എട്ടാം തവണയാണ് കിവീസ് ടീമിനെ ഒരു ടി :20 ക്രിക്കറ്റ്‌ പരമ്പരയിൽ തോൽപ്പിക്കുന്നത്. കൂടാതെ ഇന്നലത്തെ 73 റൺസ്‌ തോൽവി ന്യൂസിലാൻഡ് ടീം വഴങ്ങുന്ന ടി :20യിലെ ഏറ്റവും വലിയ നാലാമത്തെ തോൽവി കൂടിയാണ്.

ഇന്നലത്തെ ജയത്തോടെ ടി :20 പരമ്പര തൂത്തുവാരിയ ഇന്ത്യൻ ടീം മറ്റൊരു അപൂർവ്വമായ റെക്കോർഡിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി. ഇത് ആറാം തവണയാണ് മൂന്ന് ടി :20 മത്സരങ്ങളില്‍ അധികമുള്ള പരമ്പര ഇന്ത്യൻ ടീം വൈറ്റ് വാഷ് ചെയ്യുന്നത്. അന്താരാഷ്ട്ര ടി :20 ക്രിക്കറ്റിൽ സമാനമായ നേട്ടം നേടിയത് ഒരേ ഒരു ടീമാണ് അത്‌ പാകിസ്ഥാൻ മാത്രമാണ്. പാകിസ്ഥാനും ആറ് ടി :20 പരമ്പരകൾ വൈറ്റ് വാഷ് ചെയ്തിട്ടുണ്ട്.5 പരമ്പര ജയവുമായി അഫ്‌ഘാനിസ്ഥാൻ, 4 ടി :20 വൈറ്റ് വാഷുമായി ഇംഗ്ലണ്ട് ടീം,3 തവണ ഈ നേട്ടം സ്വന്തക്കാക്കിയിട്ടുള്ള സൗത്താഫ്രിക്കൻ ടീം എന്നിവരാണ് ഈ ലിസ്റ്റിലുള്ളത്.

ന്യൂസിലാൻഡ് ടീമിനെ ഇത് രണ്ടാമത്തെ തവണയാണ് ടീം ഇന്ത്യ ടി :20 ക്രിക്കറ്റിൽ വൈറ്റ് വാഷ് ചെയ്യുന്നുന്നതിനു മുൻപ് വെസ്റ്റ് ഇൻഡീസ് ടീമിനെ അവരുടെ നാട്ടിലും ഇന്ത്യയിലും വെച്ച് വൈറ്റ് വാഷ് ചെയ്ത റെക്കോർഡും ഇന്ത്യക്ക് ഉണ്ട്. ശ്രീലങ്ക, ഓസ്ട്രേലിയ ടീമുകളാണ് ഇന്ത്യക്ക് മുൻപിൽ വൈറ്റ് വാഷ് ചെയ്യപ്പെട്ട മറ്റുള്ള രണ്ട് ടീമുകൾ. ടീം ഇന്ത്യക്ക് പുത്തൻ തുടക്കത്തിൽ ഇത്ര മികച്ച പ്രകടനം ആവർത്തിക്കാനായി കഴിഞ്ഞ സന്തോഷത്തിലാണ് ആരാധകർ എല്ലാം. നവംബർ 25നാണ് കാൻപൂരിൽ ആദ്യ ടെസ്റ്റ്‌ ആരംഭിക്കുന്നത്.