ആദ്യ മത്സരത്തില്‍ ആരൊക്കെ ? കെല്‍ രാഹുലിന്‍റെ സൂചന

ഡിസംമ്പര്‍ 26 ന് ആരംഭിക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക പോരാട്ടത്തില്‍ ഇന്ത്യ 5 ബോളര്‍മാരായി ഇറങ്ങുമെന സൂചന നല്‍കി ഉപനായകന്‍ കെല്‍ രാഹുല്‍. മത്സരത്തിനു മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം സൂചന നല്‍കിയത്.

വിദേശ പരമ്പരകളില്‍ അഞ്ച് ബൗളര്‍മാരുമായി കളിക്കുക എന്ന തന്ത്രം വിജയകരമായി നടപ്പാക്കാന്‍ നമുക്കായിട്ടുണ്ട്. അഞ്ച് ബൗളര്‍മാരുമായി ഇറങ്ങുന്നത് ബൗളര്‍മാരുടെ ജോലിഭാരം കുറക്കാനും സഹായിക്കുമെന്നും രാഹുല്‍ പറഞ്ഞു. തുടക്കത്തില്‍ വേഗം കുറഞ്ഞ് പിന്നീട് പേസ് ബൗളര്‍മാരെ തുണക്കുന്ന പിച്ചായിരിക്കും ഇതെന്നാണ് ദക്ഷിണാഫ്രിക്കന്‍ താരം ഡുനൈന്‍ ഒലിവറുടെ അഭിപ്രായം.

അവിടെ കളിച്ചു പരിചയസമ്പന്നതയുള്ള ദക്ഷിണാഫ്രിക്കന്‍ പേസറുടെ അഭിപ്രായത്തെ കെല്‍ രാഹുലും ശരി വച്ചു. മത്സരത്തില്‍ അജിങ്ക്യ രഹാനെ കളിക്കുമോ എന്ന് രാഹുല്‍ പറഞ്ഞില്ലാ. ലഭിച്ച അവസരത്തില്‍ തിളങ്ങിയ ശ്രേയസ് അയ്യരും എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഹനുമാ വിഹാരിയും ടീമിലുള്ളപ്പോള്‍ അഞ്ചാം നമ്പറില്‍ ആര് കളിക്കുമെന്നത് ബുദ്ധിമുട്ടേറിയ തീരുമാനമായിരിക്കുമെന്നും രാഹുല്‍ പറ‍ഞ്ഞു.

20211225 092239

മധ്യനിരയില്‍ രഹാനയുടെ റോള്‍ നിര്‍ണായകമാണെന്ന് പറഞ്ഞ രാഹുല്‍, ഓസ്ട്രേലിയക്കെതിരെ മെല്‍ബണില്‍ രഹാനെ നേടിയ സെഞ്ചുറിയും ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ നേടിയ അര്‍ധസെഞ്ചുറിയും ഏറെ നിര്‍ണായകമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു