വെടിക്കെട്ട് പ്രകടനവുമായി ആക്ഷര്‍ പട്ടേല്‍. അര്‍ദ്ധസെഞ്ചുറിയുമായി അയ്യരും സഞ്ചു സാംസണും. പരമ്പര വിജയം നേടി ഇന്ത്യ

വിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം ഏകദിന മത്സരത്തില്‍ 2 വിക്കറ്റിന്‍റെ ആവേശ വിജയമാണ് ഇന്ത്യ നേടിയത്. 312 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 49.4 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. അവസാന നിമിഷം ആക്ഷര്‍ പട്ടേലിന്‍റെ വെടിക്കെട്ട് അര്‍ദ്ധസെഞ്ചുറിയാണ് വിജയത്തിലേക്ക് നയിച്ചത്.

79 ന് 3 എന്ന നിലയിലായ ഇന്ത്യയെ സഞ്ചു സാംസണും (54) ശ്രേയസ്സ് അയ്യരും (63) ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. ശുഭ്മാന്‍ ഗില്‍ (43) ദീപക്ക് ഹൂഡ (33) എന്നിവര്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. അവസാനം 60 പന്തില്‍ 100 റണ്‍സ് വേണമെന്നിരിക്കെ ക്രീസില്‍ ആക്ഷര്‍ പട്ടേല്‍ ഹൂഡയുമായിരുന്നു. 36 പന്തില്‍ 56 വേണമെന്നിരിക്കെ ഹൂഡ പുറത്തായി.

343159

എന്നാല്‍ വാലറ്റത്തെ കൂട്ടുപിടിച്ച് ആക്ഷര്‍ പട്ടേല്‍ വിജയം നേടിയെടുത്തു. അവസാന ഓവറില്‍ 8 റണ്‍സ് വേണമെന്നിരിക്കെ സിക്സ്ടിച്ചാണ് ആക്ഷര്‍ പട്ടേല്‍ ഫിനിഷ് ചെയ്തത്. 35 പന്തില്‍ 3 ഫോറും 5 സിക്സുമായി 64 റണ്‍സാണ് ആക്ഷര്‍ പട്ടേല്‍ നേടിയത്. അയ്യരും സഞ്ചു സാംസണും ചേര്‍ന്ന് 99 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഫിഫ്റ്റി നേടിയ ശ്രേയസ് അയ്യർ 71 പന്തിൽ 63 റൺസ് നേടി പുറത്തായപ്പോൾ ഏകദിന ക്രിക്കറ്റിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടിയ സഞ്ജു സാംസൺ 51 പന്തിൽ 3 സിക്സും 3 ഫോറുമടക്കം 54 റൺസ് നേടി

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിനു മികച്ച തുടക്കമാണ് ലഭിച്ചത്. ആറോവറില്‍ 45 റണ്‍സായിരുന്നു വിന്‍ഡീസ് ഓപ്പണര്‍മാര്‍ നേടിയത്. നൂറാം മത്സരം കളിക്കുന്ന ഷായി ഹോപ്പ് ഒരറ്റം കാത്തു സൂക്ഷിച്ചപ്പോള്‍ കെയ്ല്‍ മയേഴ്സായിരുന്നു അപകടകാരി. 23 പന്തില്‍ 39 റണ്‍സ് നേടിയ താരത്തെ പുറത്താക്കി കെയ്ല്‍ മയേഴ്സായിരുന്നു ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീടെത്തിയ ബ്രൂക്ക്സുമൊന്നിച്ച് (36) ഷായി ഹോപ്പ് മുന്നോട്ട് നയിച്ചു.

343141

വിന്‍ഡീസിന് ഒരു ഘട്ടത്തില്‍ തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ നിക്കോളസ് പൂരന്‍ രക്ഷയ്ക്കെത്തി. 77 പന്തില്‍ 74 റണ്‍സ് നേടിയ നിക്കോളസ് പൂരന്‍ ഷായി ഹോപ്പുമായി 117 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. പൂരന്‍റെ സ്റ്റംപെടുത്തു ഷാര്‍ദ്ദുല്‍ താക്കൂറാണ് കൂട്ടുകെട്ട് അവസാനിപ്പിച്ചത്.

343147

ഒരറ്റത്ത് വിക്കറ്റ് കാത്തു സൂക്ഷിച്ച ഷായി ഹോപ്പ് സെഞ്ചുറി കണ്ടെത്തി ടീമിനെ 300 കടത്തി. 135 പന്തില്‍ 8 ഫോറും 3 സിക്സുമായി 115 റണ്‍സാണ് ഷായി ഹോപ്പ് നേടിയത്. പവല്‍ (13) ഷെഫേഡ് (15) അകീല്‍ ഹൊസൈന്‍ (6) എന്നിവര്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. ഇന്ത്യക്കായി താക്കൂര്‍ 3 വിക്കറ്റ് വീഴ്ത്തി. ദീപക്ക് ഹൂഡ, ആക്ഷര്‍ പട്ടേല്‍, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി