പേസര്‍മാര്‍ തിളങ്ങി. സന്നാഹ മത്സരത്തില്‍ വിജയവുമായി ഇന്ത്യ

ലോകകപ്പിനു മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ഇന്ത്യ വെസ്റ്റേണ്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 13 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്.

India: 158/6 in 20 overs (Suryakumar Yadav 52, Hardik Pandya 27, Deepak Hooda 22) vs Western Australia 133/8 (Sam Fanning 59)

വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റേണ്‍ ഓസ്ട്രേലിയക്ക് പവര്‍പ്ലേയില്‍ തന്നെ 4 വിക്കറ്റുകള്‍ നഷ്ടമായി. ആദ്യ പവര്‍പ്ലേ അവസാനിച്ചപ്പോള്‍ 12 ന് 4 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. രണ്ട് ബൗണ്ടറികള്‍ നേടിയ ഡാര്‍സി ഷോട്ടിനെ ഭുവനേശ്വര്‍ കുമാര്‍ ആദ്യ ഓവറില്‍ പുറത്താക്കി. രണ്ടാം ഓവറില്‍ അര്‍ഷദീപ് സിങ്ങിന് 2 വിക്കറ്റാണ് ലഭിച്ചത്.

ചഹല്‍ എത്തി വിക്കറ്റ് വീഴ്ത്തിയതോടെ വെസ്റ്റേണ്‍ ഓസ്ട്രേലിയ 57 ന് 5 എന്ന നിലയിലായി. സാം ഫിന്നിങ്ങ് (59) ഓസ്ട്രേലിയക്കായി പൊരുതിയെങ്കിലും 17ാം ഓവറില്‍ അര്‍ഷദീപിന്‍റെ ബൗളില്‍ കീഴടങ്ങി.

19ാം ഓവറില്‍ ഭുവി എറിഞ്ഞ് അവസാന ഓവറില്‍ വിജയിക്കാനായി 30 റണ്‍സാക്കി മാറ്റി. അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ 16 റണ്‍സ് വഴങ്ങിയെങ്കിലും വിജയം ഇന്ത്യകൊപ്പം നിന്നു

ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും ചഹലും 2 ഉം അര്‍ഷദീപ് സിങ്ങ് 3 ഉം ഹര്‍ഷല്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.

  • Arshdeep Singh 3/6 (3 overs)
  • Yuzvendra Chahal 2/15
  • Bhuvneshwar Kumar 2/26

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. 35 പന്തില്‍ 52 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്.