വൈറ്റ് വാഷ് ചെയ്യാന്‍ ഇന്ത്യ ഇറങ്ങുന്നു. ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് സാധ്യത

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ അവസാനത്ത മത്സരത്തില്‍ ഇന്ത്യ ഇറങ്ങും. പോര്‍ട്ട് ഓഫ് സ്പെയ്നില്‍ ഇന്ത്യന്‍ സമയം രാത്രി 7 മണിക്കാണ് മത്സരം. ആദ്യ 2 മത്സരവും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. സമാശ്വാസ വിജയം തേടി വിന്‍ഡീസ് ഇറങ്ങുമ്പോള്‍, പരമ്പരയില്‍ അവസരം കിട്ടാത്ത താരങ്ങള്‍ക്ക് പ്ലേയിങ്ങ് ഇലവനില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയേക്കും.

ഇന്ത്യന്‍ നിരയില്‍ ഇനി അവസരം കിട്ടാനുള്ളത് റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, അര്‍ഷദീപ് സിങ്ങ് എന്നിവര്‍ക്കാണ്. ഇവര്‍ക്ക് അവസരം നല്‍കാന്‍ തീരുമാനിച്ചാല്‍ ശുഭ്മാന്‍ ഗില്‍, സഞ്ചു സാംസണ്‍, ആവേശ് ഖാന്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമാകും. പരിക്കില്‍ നിന്നും മുക്തിയായി ജഡേജ തിരിച്ചെത്തിയാല്‍ ആക്ഷര്‍ പട്ടേലിനും പുറത്തു പോകേണ്ടി വരും.

chahal tv

വിന്‍ഡീസിനെതിരെ 8 ഇന്നിംഗ്സില്‍ നിന്നും ഇതിനോടകം 7 അര്‍ദ്ധസെഞ്ചുറി നേടിയ ശ്രേയസ്സ് അയ്യരുടെ ഫോമാണ് ഇന്ത്യക്ക് കരുത്ത്. ഈ പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് അര്‍ദ്ധസെഞ്ചുറി നേടിയ താരം, മൂന്നാം മത്സരത്തില്‍ സെഞ്ചുറി നേടണമെന്ന ആഗ്രഹം പറഞ്ഞിരുന്നു. അതിനോടപ്പം സൂര്യകുമാര്‍ യാദവ് ചെറിയ സ്കോറില്‍ പുറത്താകുന്നത് ചെറിയൊരു ആശങ്ക നല്‍കുന്ന കാര്യമാണ്.

343155

Probable XI: Shikhar Dhawan (C), Shubman Gill/Ruturaj Gaikwad, Shreyas Iyer, Suryakumar Yadav, Sanju Samson/Ishan Kishan (WK), Deepak Hooda, Axar Patel/Ravindra Jadeja, Shardul Thakur, Mohammed Siraj, Yuzvendra Chahal, Avesh Khan/Arshdeep Singh

വിന്‍ഡീസ് നിരയില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലാ. കോവിഡ് ബാധിതനായ ജേസണ്‍ ഹോള്‍ഡര്‍ അവസാന മത്സരത്തിനു മുന്‍പ് തിരിച്ചെത്താന്‍ സാധ്യതയില്ലാ.

343140

Probable XI: Shai Hope (WK), Kyle Mayers, Shamarh Brooks, Brandon King, Nicholas Pooran (C), Rovman Powell, Akeal Hosein, Romario Shepherd, Alzarri Joseph, Jayden Seales, Hayden Walsh

മത്സരം ദൂരദര്‍ശനിലും ഫാന്‍കോഡ് ആപ്പിലും വെബിലും തത്സമയം കാണാം