ടോസ് ഭാഗ്യം ന്യൂസിലന്‍റിന്. ഫിനിഷറായി സഞ്ചു സാംസണ്‍. ഇന്ത്യന്‍ ടീമില്‍ 2 അരങ്ങേറ്റം.

new zealand vs india odi 2022

ടോസ് ഭാഗ്യം ന്യൂസിലന്‍റിന്. ഫിനിഷറായി സഞ്ചു സാംസണ്‍. ഇന്ത്യന്‍ ടീമില്‍ 2 അരങ്ങേറ്റം.

ന്യൂസിലന്‍റിനെതിരെയുള്ള ഇന്ത്യയുെ ഏകദിന പരമ്പരക്ക് തുടക്കം. ടോസ് നേടിയ ന്യൂസിലന്‍റ് ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ ഉമ്രാന്‍ മാലിക്കും അര്‍ഷദീപ് സിങ്ങും ഏകദിനത്തില്‍ അരങ്ങേറി.

ഇന്ത്യന്‍ ടീമില്‍ ഫിനിഷറായി സഞ്ചു സാംസണ്‍ ഇടം നേടി. 4 പേസര്‍മാരും ഒരു സ്പിന്നറുമാണ് ന്യൂസിലന്‍റ് നിരയില്‍ ഉള്ളത്.

India (Playing XI): Shikhar Dhawan(c), Shubman Gill, Rishabh Pant(w), Shreyas Iyer, Suryakumar Yadav, Sanju Samson, Washington Sundar, Shardul Thakur, Umran Malik, Arshdeep Singh, Yuzvendra Chahal

New Zealand (Playing XI): Finn Allen, Devon Conway, Kane Williamson(c), Tom Latham(w), Daryl Mitchell, Glenn Phillips, Mitchell Santner, Adam Milne, Matt Henry, Tim Southee, Lockie Ferguson

സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ശിഖാര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്. 2023 ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ ഈ പരമ്പരയോടെ ആരംഭിക്കും. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

See also  160 റൺസിൽ ചെന്നൈയെ ഒതുക്കാൻ നോക്കി, പക്ഷേ ധോണി ഞങ്ങളെ ഞെട്ടിച്ചു. രാഹുൽ തുറന്ന് പറയുന്നു.

ഓക്ലന്‍ഡിലെ ഈഡന്‍ പാര്‍ക്കിലാണ് മത്സരം. ഇന്ത്യന്‍ സമയം രാവിലെ 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. മത്സരം തത്സമയം ആമസോണ്‍ പ്രൈമില്‍ കാണാം. കൂടാതെ ടിവിയില്‍ ഡിഡി സ്പോര്‍ട്ട്സില്‍ ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

Scroll to Top