അവസാന പരിശീലന മത്സരത്തിന് ഇന്ത്യ ഇറങ്ങുന്നു. എതിരാളികള്‍ ന്യൂസിലന്‍റ്

ടി20 ലോകകപ്പിനു മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യ, ന്യൂസിലന്‍റിനെ നേരിടും. ഒക്ടോബര്‍ 19, ബുധനാഴ്ച്ച, ഗാബയിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ അവസാന നിമഷം വിജയം പിടിച്ചെടുത്തതിന്‍റെ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് ഇന്ത്യ എത്തുന്നത്.

പരിശീലന മത്സരമായതിനാല്‍ സ്ക്വാഡിലെ എല്ലാവര്‍ക്കും കളിക്കാനുള്ള അനുവാദമുണ്ട്. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന ദീപക്ക് ഹൂഡ, റിഷഭ് പന്ത് എന്നിവര്‍ക്ക് പ്ലേയിങ്ങ് ഇലവനില്‍ അവസരം ലഭിച്ചേക്കാം.

ടോപ്പ് ഓഡറില്‍ രോഹിത് ശര്‍മ്മയുടെ മോശം ഫോം ആശങ്ക നല്‍കുന്നതാണ്. അതോടൊപ്പം ബൗളര്‍മാരുടെ റണ്‍സ് വിട്ടുകൊടുക്കലും മാനേജ്മെന്‍റിനു തലവേദന സൃഷ്ടിക്കുന്നുണ്ട്. ഓസ്ട്രേലിയക്കെതിരെ മുഹമ്മദ് ഷാമിയുടെ തകര്‍പ്പന്‍ പ്രകടനമാണ് വിജയം നേടികൊടുത്തത്.

അതേ സമയം വമ്പന്‍ തോല്‍വി നേരിട്ടാണ് ന്യൂസിലന്‍റ് എത്തുന്നത്. ആദ്യ പരിശീലന മത്സരത്തില്‍ സൗത്താഫ്രിക്കകെതിരെ 98 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. പ്ലേയിങ്ങ് ഇലവനില്‍ കോണ്‍വെയും ജിമ്മി നീഷവും തിരിച്ചെത്തിയേക്കാം

മത്സരം ഇന്ത്യന്‍ സമയം ഉച്ചക്ക് 1:30 നാണ് ആരംഭിക്കുന്നത്. സ്റ്റാര്‍ സ്പോര്‍ട്ട്സ് ചാനലിലും ഹോട്ട്സ്റ്റാറിലും തത്സമയം കാണാം