വിക്കറ്റിന് പിന്നിൽ തന്ത്രവുമായി റിഷാബ് പന്ത് : ഇംഗ്ലണ്ട് ഓപ്പണർ സാക്ക് ക്രോളിയെ വാചകമടിച്ച്‌ വീഴ്ത്തി റിഷാബ് പന്ത് – കാണാം വീഡിയോ

ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നായകൻ  ജോ റൂട്ടും സംഘവും വലിയൊരു ഫസ്റ്റ് ഇന്നിംഗ്സ് സ്കോറാണ് മുന്നിൽ  കണ്ടത്.
തുടക്കത്തിൽ ഇന്ത്യന്‍ പേസര്‍മാരെ കരുതലോടെ നേരിട്ട ഡൊമനിക് സിബ്ലിയും സാക്ക് ക്രോളിയും  പക്ഷേ ഇന്ത്യൻ സ്പിൻ ബൗളിങ്ങിൽ വിക്കറ്റ് നഷ്ടപ്പെടുത്തി  .ഏഴാം ഓവറിൽ   ബൗളിംഗ് ചെയ്യുവാൻ  എത്തിയ അക്ഷർ പട്ടേലിന്   വിക്കറ്റ് സമ്മാനിച്ച  2 ഇംഗ്ലണ്ട്  ഓപ്പണർമാരും ടീമിന് നിരാശ മാത്രമാണ് സമ്മാനിച്ചത്‌ .ഡൊമിനിക്  സിബ്ലിയെ ബൗള്‍ഡാക്കിയാണ് അക്ഷർ നാലാം ടെസ്റ്റിൽ വേട്ട  തുടങ്ങിയത്.  ശേഷം തൊട്ടടുത്ത ഓവറിൽ  അക്ഷറിനെ  ഫ്രണ്ട് ഫൂട്ടില്‍ ബൗണ്ടറി കടത്താനായി ചാടിയിറങ്ങിയ ക്രോളിക്കും പിഴച്ചു. മിഡ് ഓഫില്‍ സിറാജിന്‍റെ കൈകളില്‍ ക്രോളിയുടെ ഇന്നിംഗ്സ് അവസാനിച്ചു.

എന്നാൽ ക്രോളിയുടെ വിക്കറ്റിനൊപ്പം ശ്രദ്ധേയമാകുന്നത് വിക്കറ്റിന് പിന്നിലെ റിഷാബ് പന്തിന്റെ തന്ത്രങ്ങൾ കൂടിയാണ് .
അക്ഷറിന്റെ ഓവറിൽ  ഇംഗ്ലീഷ് ഓപ്പണർ  ബാറ്റിംഗ് ക്രീസിൽ നിൽക്കേ  റിഷാബ്  പന്ത്  ഉറക്കെ വിളിച്ചു പറഞ്ഞ കാര്യമാണിപ്പോൾ ഏറെ ചർച്ചയാവുന്നത്.
ക്രീസിൽ ക്രോളി അക്ഷമനാവുന്നത് ശ്രദ്ധിച്ച റിഷാബ് പന്ത്  “ചിലര്‍ക്ക് ദേഷ്യം വരുന്നുണ്ട്, ദേഷ്യം വരുന്നുണ്ട് ” എന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു .
താരത്തിന്റെ വാക്കുകൾ സ്റ്റമ്പ് മൈക്കിൽ നിന്ന് വ്യക്തമായി കേൾക്കാമായിരുന്നു .

വിക്കറ്റിന് പിന്നിൽ നിന്നുള്ള റിഷാബ് പന്തിന്‍റെ പ്രകോപനത്തില്‍ വീണ ക്രോളി അക്സറിന്‍റെ അടുത്ത പന്ത് ബൗണ്ടറി കടത്താനായി ക്രീസ് വിട്ടിറങ്ങുകയും വിക്കറ്റ്  സ്വയം നഷ്ടപ്പെടുത്തുകയും ചെയ്തു .9 റൺസ് മാത്രമാണ് താരം നേടിയത്

വീഡിയോ കാണാം :