ആദ്യ ടെസ്റ്റിൽ ടോസ് ഭാഗ്യം ഇംഗ്ലണ്ടിന് : 3 സ്പിന്നർമാരുമായി ടീം ഇന്ത്യ

Cheteshwar Pujara of India and Vikram Rathour India cricket batting coach during the India team practice session held at the Chidambaram Stadium stadium in Chennai, Tamil Nadu, India on the 4th February 2021 Photo by Pankaj Nangia/ Sportzpics for BCCI


ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് അൽപ്പസമയത്തിനകം തുടക്കമാകും
ഇന്ത്യക്കെതിരെ ആദ്യ  ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യയെ വിരാട് കോലിയും ഇംഗ്ലണ്ടിനെ ജോ റൂട്ടുമാണ് നയിക്കുന്നത്. മൂന്ന് സ്‌പിന്നർമാരും രണ്ട് പേസര്‍മാരുമായാണ് ഇന്ത്യ കളിക്കുവാൻ ഇറങ്ങുന്നത് . വിക്കറ്റിന് പിന്നില്‍ റിഷഭ് പന്ത് തുടരുമ്പോള്‍ വാഷിംഗ്‌ടണ്‍ സുന്ദറും രവിചന്ദ്ര അശ്വിനും ഇടംകയ്യൻ ബൗളർ  ഷഹ്‌ബാസ് നദീമുമാണ് ടീമിലെ  സ്‌പിന്നര്‍മാര്‍.

പരിക്കേറ്റ ഇശാന്ത് ശര്‍മ്മയും ജസ്‌പ്രീത് ബുമ്രയും ഇന്ത്യൻ ടീമിലേക്ക്  തിരിച്ചെത്തി. ഓസ്‌ട്രേലിയക്കെതിരെ ബ്രിസ്‌ബേനില്‍ ചരിത്ര ജയം നേടിയ അതേ ബാറ്റിംഗ് ഓര്‍ഡറാണ് ടീം ഇന്ത്യ  ചെന്നൈയില്‍ പിന്തുടരുക എന്ന് നായകന്‍   കോഹ്ലി ടോസ് സമയത്ത് തന്നെ വ്യക്തമാക്കി. അതേസമയം  ലങ്കൻ പര്യടനത്തിൽ കളിക്കാതിരുന്ന
ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ്, ജോ ബേണ്‍സ് എന്നിവര്‍ ഇംഗ്ലണ്ട് നിരയില്‍ തിരിച്ചെത്തി. 

India Playing XI): Rohit Sharma, Shubman Gill, Cheteshwar Pujara, Virat Kohli (c), Ajinkya Rahane, Rishabh Pant (w), Washington Sundar, Ravichandran Ashwin, Ishant Sharma, Jasprit Bumrah, Shahbaz Nadeem.

England Playing XI): Rory Burns, Dominic Sibley, Daniel Lawrence, Joe Root (c), Ben Stokes, Ollie Pope, Jos Buttler (w), Dominic Bess, Jofra Archer, Jack Leach, James Anderson.