പിച്ചിനെ കുറ്റം പറയാതെ കോഹ്ലി ഐസിസി തീരുമാനിക്കട്ടെയെന്ന് റൂട്ട് : മൊട്ടേറയിൽ അഭിപ്രായങ്ങൾ വ്യക്തമാക്കി നായകന്മാർ

മൊട്ടേറയിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട്  മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്  കേവലം രണ്ട് ദിവസത്തിനുള്ളില്‍ അവസാനിച്ചതോടെ  ക്രിക്കറ്റ് ലോകത്തിൽ ടീം ഇന്ത്യക്ക് നേരെ കടുത്ത ഭാഷയിലുള്ള വിമർശനമാണ് ഉയരുന്നത് . മൊട്ടേറയിൽ പിച്ചിൽ  സ്പിന്‍ കെണിയൊരുക്കി ഇംഗ്ലണ്ടിനെ വീഴ്ത്തിയ  ഇന്ത്യക്കെതിരെ ശക്തമായ വിമര്‍ശനമാണ് പല കോണുകളിൽ നിന്നും  ഉയരുന്നത്. 10 വിക്കറ്റിന് ഇന്ത്യ മത്സരത്തിൽ ജയം നേടി പരമ്പരയിൽ 2-1 മുന്നിലെത്തിയതോടെ   മുന്‍ താരങ്ങളടക്കം ഇന്ത്യക്കെതിരേ കടുത്ത  വിമര്‍ശനവുമായി രംഗത്തെത്തി.

എന്നാൽ  മൊട്ടേറയിലെ യഥാർത്ഥ  പ്രശ്‌നം പിച്ചിന്റെയല്ലെന്നും അത്  ബാറ്റ്‌സ്മാന്‍മാരുടെയാണെന്നും വിലയിരുത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മത്സര
ശേഷമാണ് കോഹ്ലി പിച്ചിനെ കുറിച്ച് വിശദമായി സംസാരിച്ചത് .

“മത്സരത്തിൽ ഇരു ടീമിന്റെയും ബാറ്റിങ് നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല എന്നതാണ് സത്യം . ആദ്യ ദിനത്തേക്കാള്‍ രണ്ടാം ദിനം പന്ത് കൂടുതൽ ടേണ്‍ ചെയ്തു. ഇരു ടീമിന്റെയും ബാറ്റിങ് ശരാശരിക്കും താഴെയുള്ള പ്രകടനമാണ് കാഴ്ചവെച്ചത് .ആകെ വീണ 30 വിക്കറ്റുകളില്‍ 21 എണ്ണവും നേരെ വന്ന  എത്തിയ പന്തുകളില്‍ നിന്നാണെന്നത്  ഏറ്റവും വിചിത്രമായ കാര്യമാണ്. ഇത് അശ്രദ്ധകൊണ്ട് സംഭവിച്ചതാണ്. ബാറ്റ്‌സ്മാന്‍ സ്വയം നിലവാരത്തിലേക്ക് ഉയരേണ്ടത്തതിന്റെ ഏറ്റവും വലിയ  ഉദാഹരണമാണിത് .എപ്പോഴും പന്ത് തിരിയും എന്ന പ്രതീക്ഷയിൽ ബാറ്റ്സ്മാൻ കളിച്ചാൽ ഇത്തരം തെറ്റുകൾ ആവർത്തിക്കപെടും “. നായകൻ കോലി പറഞ്ഞു തന്റെ വാദങ്ങൾ തുറന്നുപറഞ്ഞു .

എന്നാൽ പിച്ച് ബാറ്റിംഗ് നിരക്ക്  ഒരു വെല്ലുവിളിയായിരുന്നു എന്ന് തുറന്ന് സമ്മതിച്ച റൂട്ട് പക്ഷേ ഈ മത്സരത്തിൽ ഇന്ത്യ തങ്ങളേക്കാൾ മികച്ച രീതിയിൽ കളിച്ചു  എന്നും അഭിപ്രായപ്പെട്ടു .
അതേസമയം പിച്ചിനെ കുറിച്ചുള്ള വിമർശനങ്ങൾ  എങ്ങനെ കാണുന്നു എന്നാ ചോദ്യത്തിന് ഇംഗ്ലീഷ് നായകൻ ഇപ്രകാരം ഉത്തരം നൽകി  “ഇത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു പ്രതലമാണെന്ന് ഞാൻ കരുതുന്നു. എന്നാൽ ഇത് ടെസ്റ്റ് മത്സരങ്ങൾക്ക്  അനുയോജ്യമാണോ അല്ലയോ എന്ന്  ഇരു ടീമിലെയും താരങ്ങൾ  തീരുമാനിക്കേണ്ടതില്ല. അത് ഐസിസി വ്യക്തമാക്കേണ്ട വിഷയമാണ്.
ഒരു ഇന്റർനാഷണൽ താരം എന്ന നിലയിൽ ഞങ്ങൾക്ക് മുന്നിലുള്ളവക്ക് ഒരു മറുപടി  കണ്ടെത്തേണ്ടതുണ്ട്.
അതാണ് ഞങ്ങളുടെ ഡ്യൂട്ടി  ”അദ്ദേഹം അഭിപ്രായം വ്യക്തമാക്കി .

Read More  മുംബൈ ഇന്ത്യൻസ് താരങ്ങൾ മാത്രം ക്രിക്കറ്റിൽ എങ്ങനെ വളരുന്നു : ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഹർഷ ഭോഗ്ലെ

LEAVE A REPLY

Please enter your comment!
Please enter your name here