ഹാർദിക് പാണ്ട്യയുടെ മോശം ബാറ്റിംഗ് ഫോം ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി : ടീം ഇന്ത്യ സമ്മർദ്ദത്തിലെന്ന് റമീസ് രാജ

അവസാന ഓവറുകളിൽ   ബാറ്റിംഗ് വെടിക്കെട്ടിലൂടെ  ടീം ഇന്ത്യക്ക് മിക്കപ്പോഴും മുൻ‌തൂക്കം നൽകുന്ന താരമാണ് ആൾറൗണ്ടർ ഹാർദിക് പാണ്ട്യ .നേരത്തെ ഓസീസ് എതിരായ ടി:20 പരമ്പരയിൽ താരം മിന്നും ബാറ്റിംഗ് പ്രകടനമല്ല കാഴ്ചവെച്ചത് .അവസാന ഓവറിൽ താരം 14 റൺസടിച്ച്‌ ടീമിനെ ഒറ്റക്ക് വിജയത്തിലും എത്തിച്ചിരുന്നു .

എന്നാൽ ഇപ്പോൾ പുരോഗമിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടി:20 പരമ്പരയിൽ ആശാവഹമായ പ്രകടനമല്ല താരത്തിന്റേത് .ഹർദ്ദിക് പാണ്ഡ്യയുടെ  ബാറ്റിങ്ങിലെ മോശം ഫോം ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്നു എന്ന് ഇപ്പോൾ  അഭിപ്രായപ്പെട്ടിരിക്കുകയാണ്  മുൻ പാക് താരവും കമൻ്റേറ്ററുമായ റമീസ് രാജ. പാണ്ഡ്യ ബാറ്റു കൊണ്ട് മിക്കപ്പോഴും  പരാജയപ്പെടുമ്പോൾ ഇന്ത്യൻ ടീം മുഴുവൻ  ഏറെ സമ്മർദ്ദത്തിലാകും. ഹാർദിക് പാണ്ട്യക്ക് ഒപ്പം   ഋഷഭ് പന്ത് വേഗം പുറത്താവുന്നതും ഇന്ത്യൻ  ടീമിനെ സമ്മർദ്ദത്തിലാക്കും .ഇന്ത്യയുടെ അവസാന ഓവറുകളിൽ ഫിനിഷിങ്ങിൽ ഇവർ രണ്ടുപേരുമാണ് ആശ്രയം  എന്നും  അദ്ദേഹം തൻ്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.

“പാണ്ഡ്യ ഫോമിലല്ല. മികച്ചരീതിയിൽ  ബൗൺസ് ചെയ്യുന്ന പന്തുകളാണ് ഇംഗ്ലണ്ട് പാണ്ഡ്യക്ക് നേരെ  പരമ്പരയിൽ എറിയുന്നത്. അദ്ദേഹത്തിനെതിരെ  ഒരിക്കലും ഫുൾ ബോളുകൾ എറിയരുതെന്നും സ്പിന്നർമാരെ ഉപയോഗിക്കരുതെന്നും ഇംഗ്ലണ്ടിന് നല്ലത് പോലെ  അറിയാം.  പരമ്പരയിൽ ഷോർട്ട് ബോളുകൾക്കെതിരെ കൂറ്റൻ ഷോട്ടുകൾ കളിക്കാൻ ഹാർദിക്കിന്  സാധിക്കുന്നില്ല.
അത്  നാം പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും കണ്ടതാണ് .അദ്ദേഹം 20 പന്തിൽ 17 എടുക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നില്ല. കൂറ്റൻ ഷോട്ടുകൾ കളിച്ച് എതിരാളികളെ എതിർ ബൗളിംഗ് നിറയെ  തകർത്ത് തരിപ്പണമാക്കുക അതാണ് ഹാർദിക് ബാറ്റിങിനിറങ്ങിയാൽ  ചെയ്യാറുള്ളത്. അദ്ദേഹത്തിൻ്റെ പരാജയങ്ങൾ കൂറ്റൻ ഷോട്ടുകളുടെ അഭാവം കാരണം ഇന്ത്യൻ ടീം തന്നെയാണ് പ്രതിസന്ധിയിലാവുന്നത്.
കോഹ്‌ലിയും സംഘവും അദ്ദേഹത്തിൽ നിന്ന് ഏറെ പ്രതീഷിക്കുന്നുണ്ട് ” റമീസ് രാജ തന്റെ അഭിപ്രായം വിശദമാക്കി .