ചെപ്പോക്കിലെ രണ്ടാം ടെസ്റ്റ് നാല് ദിവസങ്ങൾ കൊണ്ട് അവസാനിക്കും : വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര

1600070184 capture

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം  ക്രിക്കറ്റ് ടെസ്റ്റ്  ആഭിക്കുവാനിരിക്കെ  തന്റെ പ്രവചനം ആരാധകരുമായി  ഇപ്പോൾ തന്നെ  പങ്കുവെച്ചിരിക്കുകയാണ് ആകാശ് ചോപ്ര. രണ്ടാം ടെസ്റ്റ് നാല് ദിവസം കൊണ്ട് അവസാനിക്കുമെന്നാണ്  മുൻ ഇന്ത്യൻ താരം കൂടിയായ ആകാശ് ചോപ്ര പ്രവചിക്കുന്നു .

ചെപ്പോക്കിലെ  പിച്ചിന്റെ സ്വഭാവത്തെ  പഴിക്കാതെ കളിച്ച് റണ്‍സ് നേടുവാനാണ് ടീമുകൾ ശ്രമിക്കേണ്ടത് എന്നാണ് ആകാശ് ചോപ്ര പറയുന്നത് . ടോസ് ടെസ്റ്റിൽ  നിര്‍ണ്ണായകമാണെങ്കിലും ആദ്യ ടെസ്റ്റിലെ പോലെയാകില്ല കാര്യങ്ങളെന്നും   ആകാശ് ചോപ്ര ഉറപ്പിച്ചു പറയുന്നു .
“ഇപ്പോൾ എന്താണ് സംഭവിക്കുന്നത്. അഞ്ച് ദിന ടെസ്റ്റ് മൂന്നോ നാലോ ദിവസം കൊണ്ട് അവസാനിക്കുന്നു. ഇന്ത്യയിലെ ടെസ്റ്റുകളിൽ ഇതാണ് കാഴ്ച .രണ്ടാം ടെസ്റ്റില്‍ ടോസ് നിര്‍ണ്ണായകമാണെങ്കിലും അത് രണ്ടര ദിവസം ബാറ്റ് ചെയ്യാനുള്ള വഴിയൊരുക്കില്ല.ഈ കാര്യം ഉറപ്പാണ് .
ചെപ്പോക്കിലെ  ഈ പിച്ച് കാണുമ്പോള്‍ എന്റെ വിശ്വാസം മൂന്നര അല്ലെങ്കില്‍ നാല് ദിവസം കൊണ്ട്  ഈ  ടെസ്റ്റ് മത്സരം അവസാനിക്കുമെന്നാണ്. അവസാന മത്സരത്തിലേപ്പോലെയാകില്ല ഇവിടെ  കാര്യങ്ങൾ “ആകാശ് ചോപ്ര പറയുന്നു .

“എപ്പോയൊക്കെ  ടെസ്റ്റ് കളിച്ചാലും 10ല്‍ 9 തവണയും ഇന്ത്യയില്‍ കളിക്കാന്‍ ലഭിക്കുന്നത് ഇത്തരം പിച്ചുകളാണ്. മെല്ലെ തുടങ്ങുകയും അവസാന 4-5 ദിവസങ്ങളില്‍ ഇതൊരു 100 മീറ്റര്‍ ഓട്ടം പോലെയാവുകയും ചെയ്യും. നേരത്തെ  അങ്ങനെയാണ് അഞ്ചാം ദിനത്തിന്റെ രണ്ടാം സെക്ഷനില്‍ത്തന്നെ കളി അവസാനിച്ചത്. അതിന് പിച്ചിനെ കുറ്റം പറയുന്നത് ന്യായം ആണോ . ആദ്യ പന്ത് മുതല്‍ ടേണ്‍ ചെയ്യുകയും ബൗണ്‍സ് ചെയ്യുകയും ചെയ്യുന്ന പിച്ചിനെ എല്ലാവരും  എന്തിനാണ്  കുറ്റം പറയുന്നത് . നന്നായി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഭിനന്ദനം അര്‍ഹിക്കുന്നു “
ആകാശ് ചോപ്ര തന്റെ അഭിപ്രായം വ്യക്തമാക്കി .

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

അതേസമയം  ഒന്നാം ടെസ്റ്റിൽ 227 റൺസിന് തോറ്റ ഇന്ത്യക്ക് പരമ്പരയിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും തങ്ങളുടെ  സാധ്യതകൾ  നിലനിർത്താൻ ജയം അനിവാര്യമാണ്. ഷഹബാസ് നദീമിന് പകരം പരിക്കിൽ നിന്ന് മോചിതനായ അക്സർ പട്ടേൽ ടീമിലെത്തും. വാഷിംഗ്ടൺ സുന്ദറിന് പകരം കുൽദീപ് യാദവോ രാഹുൽ ചഹറോ ടീമിലെത്തും. ബാറ്റിംഗ് നിരയിൽ മാറ്റത്തിന് സാധ്യതയില്ല. 

Scroll to Top