രാഹുല്‍ ക്ലിക്കായി. സൂര്യ മിന്നിച്ചു. അഡലെയ്ഡില്‍ കോഹ്ലി ഷോ. ഇന്ത്യക്ക് മികച്ച സ്കോര്‍

ഐസിസി ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് ഇന്ത്യ നേടിയത്. ടൂര്‍ണമെന്‍റിലെ മൂന്നാം അര്‍ദ്ധസെഞ്ചുറി നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് എന്ന നിലയിലായിരുന്നു. 2 റണ്‍ നേടിയ രോഹിത് ശര്‍മ്മയാണ് പുറത്തായത്. ടസ്കിന്‍ അഹമ്മദ് മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ ഇന്ത്യക്ക്  അതിവേഗം സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ലാ.

FgjL LvaMAAkbj

ഷൊരിഫുളിനെ 24 റണ്‍സിനു പറത്തി കെല്‍ രാഹുല്‍ ഫോമിലെത്തി. എന്നാല്‍ അര്‍ധസെഞ്ചുറി തികച്ചതിനു ശേഷം താരം മടങ്ങി. പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവ് ഒരറ്റത്ത് കോഹ്ലിയെ സാക്ഷിയാക്കി ബൗണ്ടറികള്‍ നേടി കൊണ്ടിരുന്നു.

16 പന്തില്‍ 4 ഫോറുമായി 30 റണ്‍സാണ് സൂര്യകുമാര്‍ യാദവ് സ്കോര്‍ ചെയ്തത്. പിന്നീടെത്തിയ ഹര്‍ദ്ദിക്ക് പാണ്ട്യക്ക് (5) ഒന്നും ചെയ്യാനായില്ലാ

പിന്നീട് വിരാട് കോഹ്ലിയാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 37 പന്തില്‍ നിന്നും ഫിഫ്റ്റി തികച്ച വിരാട് കോഹ്ലി, ടൂര്‍ണമെന്‍റിലെ മൂന്നാം അര്‍ദ്ധസെഞ്ചുറിയാണ് നേടിയത്. തൊട്ടു പിന്നാലെ ഇല്ലാത്ത റണ്ണിനോടി ദിനേശ് കാര്‍ത്തിക് (7) പുറത്തായി. അക്സര്‍ പട്ടേലും (7) നിരാശപ്പെടുത്തി.

20221102 151024

അവസാന ഓവറില്‍ സിക്സും ഫോറുമടിച്ച് അശ്വിനും (13) മികച്ച സ്കോറില്‍ എത്താന്‍ ഇന്ത്യയെ സഹായിച്ചു. 44 പന്തില്‍ 8 ഫോറും 1 സിക്സുമായി 64 റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം.

ബംഗ്ലാദേശിനായി ഹസ്സന്‍ മഹ്മൂദ് 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ഷാക്കീബ് അല്‍ ഹസ്സന്‍ 2 വിക്കറ്റ് വീഴ്ത്തി. ഇന്ത്യയുടെ ക്യാച്ചുകള്‍ വിട്ടു കളഞ്ഞ് ബംഗ്ലാദേശ് ഫീല്‍ഡര്‍മാരും സഹായിച്ചു.