ബംഗ്ലാദേശിനെ ഇഷാന്‍ കിഷന്‍ തോല്‍പ്പിച്ചു. പരമ്പരയില്‍ ഇന്ത്യക്ക് ആശ്വാസ വിജയം.

ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ഇന്ത്യ ഉയര്‍ത്തിയ 410 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 182 റണ്‍സില്‍ എല്ലാവരും പുറത്തായി. 227 റണ്‍സിന്‍റെ വിജയമാണ് നേടിയത്. നേരത്തെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കിയിരുന്നു.

400 നു മുകളിലുള്ള വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനു ഒരു ഘട്ടത്തിലും വിജയിപ്പിക്കുമെന്ന തോന്നല്‍ സൃഷ്ടിക്കാനായില്ലാ. നിരന്തരം വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശ് 34 ഓവറില്‍ എല്ലാവരും പുറത്തായി.

350661

43 റണ്‍സ് നേടിയ ഷാക്കീബാണ് ടോപ്പ് സ്കോറര്‍. ഇന്ത്യക്കായി താക്കൂര്‍ 3 വിക്കറ്റും അക്സര്‍ പട്ടേലും ഉമ്രാന്‍ മാലിക്കും 2 വിക്കറ്റ് വീഴ്ത്തി. സിറാജ്, കുല്‍ദീപ് യാദവ്, വാഷിങ്ങ്ടണ്‍ സുന്ദറും ഓരോ വിക്കറ്റും വീഴ്ത്തി.

ഇഷാൻ കിഷന്റെ ഇരട്ട സെഞ്ചുറിയുടേയും വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടേയും കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറിൽ അടിച്ചുകൂട്ടിയത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 409 റൺസാണ്. ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവുമുയർന്ന നാലാമത്തെ സ്കോറാണ് ചിറ്റഗോങ്ങില്‍ പിറന്നത്.

350624

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പരിക്കേറ്റതിനാഡല്‍ അവസരം കിട്ടിയ ഇഷാൻ കിഷന്‍ നന്നായി വിനിയോഗിച്ചു. 126 പന്തിൽ നിന്നാണ് തന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി ഇഷാന്‍ നേടിയത്. തസ്കിൻ അഹമ്മദിന്റെ പന്തിൽ പുറത്താകുമ്പോൾ 131 പന്തിൽ 24 ഫോറും 10 സിക്സും സഹിതം ഇഷാൻ 210 റൺസ് നേടിയിരുന്നു.

ezgif 2 15860b8b81

മൂന്നു വര്‍ഷത്തിനു ശേഷം സെഞ്ചുറി  നേടിയ  വിരാട് കോഹ്ലിയും തിളങ്ങി. 11 ഫോറിന്റേയും രണ്ട് സിക്സിന്റേയും സഹായത്തോടെ 91 പന്തിൽ നിന്ന് വിരാട് കോഹ്ലി 113 റൺസ് അടിച്ചെടുത്തു. 27 പന്തിൽ 37 റൺസോടെ വാഷിങ്ടൺ സുന്ദറും 17 പന്തിൽ 20 റൺസോടെ അക്സർ പട്ടേലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു