കന്നി സെഞ്ച്വറി നഷ്ടമായി ഗിൽ : നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌

gilljpeg

ഓസ്‌ട്രേലിയക്കെതിരായ ബ്രിസ്‌ബേൻ ക്രിക്കറ്റ്  ടെസ്റ്റില്‍ ഇന്ത്യയുടെ  യുവ ഓപ്പണർ ശുഭ്‌മാന്‍ ഗില്ലിന്  അര്‍ഹിച്ച സെഞ്ചുറി നഷ്ടമായി . 146 പന്തില്‍ 91 റണ്‍സെടുത്ത ഗില്ലിനെ ഓഫ്‌ സ്പിന്നർ നഥാൻ  ലിയോണ്‍ പുറത്താക്കി. അഞ്ചാംദിനം രണ്ടാം സെക്ഷൻ കളി അവസാനിച്ച്‌  രണ്ട്‌ ടീമുകളും ചായക്ക്‌ പിരിയുമ്പോൾ  രണ്ടാം  ഇന്നിംഗ്‌സില്‍  3  വിക്കറ്റ് നഷ്ടത്തിൽ  183 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യക്ക്  ടെസ്റ്റ് മത്സരം ജയിക്കുവാൻ ഇനി  145  റണ്‍സ് കൂടി വേണം. പൂജാരയും(43*)  റിഷാബ് പന്ത് (10*) എന്നിവരാണ്  ക്രീസില്‍.

നേരത്തെ അഞ്ചാം ദിനം വിക്കറ്റ് നഷ്ട്ടം കൂടാതെ 4 റൺസെന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക്   ഓപ്പണര്‍ രോഹിത് ശർമയെയാണ് തുടക്കത്തിലേ നഷ്ടമായത് . 7 റൺസ് മാത്രം നേടിയ താരം പേസർ പാറ്റ് കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ടിം പെയിന് ക്യാച്ച് നൽകി മടങ്ങി .ഇതിന് ശേഷം ക്രീസിലൊന്നിച്ച ഗില്‍-പൂജാര സഖ്യം കരുതലോടെ മുന്നേറി. 90 പന്തില്‍ നിന്ന് ഗില്‍ ഈ പരമ്പരയിലെ രണ്ടാം ഫിഫ്റ്റി തികച്ചു. 

എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് ശേഷം  ഓസീസ് ബൗളർമാർ എറിഞ്ഞ ഷോട്ട് പിച്ച് പന്തുകള്‍  ആക്രമിച്ച്‌   കളിച്ച ഗിൽ സ്കോറിങ്ങിന് വേഗം കൂട്ടി .എന്നാൽ  കന്നി സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു  ഗില്ലിനെ സ്‌പിന്നര്‍ നേഥന്‍ ലിയോണ്‍ തന്ത്രപരമായി പുറത്താക്കി. ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്ത് ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാന
വേണ്ടി ശ്രമിച്ച ഗില്ലിനെ ഫസ്റ്റ്  സ്ലിപ്പില്‍ സ്റ്റീവ് സ്‌മിത്ത് ക്യാച്ചെടുത്ത്   ഡ്രസിങ് റൂമിലേക്ക്‌പ റഞ്ഞയക്കുകയായിരുന്നു .നാല് ഫോറും രണ്ട് സിക്‌സുമുണ്ടായിരുന്നു ഗില്ലിന്‍റെ ഇന്നിംഗ്‌സില്‍. രണ്ടാം വിക്കറ്റില്‍ ഗില്‍-പൂജാര സഖ്യം 114 റണ്‍സ് ചേര്‍ത്തു. ഈ പരമ്പരയില്‍ ഗില്ലിന്‍റെ ആകെ  റണ്‍ സമ്പാദ്യം 259 റണ്‍സായി. 

Read Also -  "എനിക്ക് ഇഷാനുമായി മത്സരമില്ല, ഞാൻ എന്നോട് തന്നെയാണ് മത്സരിക്കുന്നത് "- ലോകകപ്പ് റേസിനെപ്പറ്റി സഞ്ജു.

പിന്നീട് പൂജാരക്കൊപ്പം ഒന്നിച്ച നായകൻ രഹാനെ പതിവ് ശൈലിയിൽ മുന്നേറി .ഒരുവേള നായകന്റെ ആക്രമണ ബാറ്റിംഗ്  ഇന്ത്യൻ ടീമിന് വിജയപ്രതീക്ഷ നൽകി .എന്നാൽ വ്യക്തികത  സ്കോർ  24 നിൽക്കെ   ഓസീസ് നായകൻ  ടിം പെയിന് ക്യാച്ച് നൽകി പുറത്തായി .പാറ്റ് കമ്മിൻസിനാണ് വിക്കറ്റ് ലഭിച്ചത് .22 പന്തിൽ ഒരു ഫോറും സിക്സറും താരം  അടിച്ചു .

അതേസമയം  ഇന്നത്തെ ദിവസം അവസാന സെക്ഷനിൽ  മഴ പെയ്യാന്‍ സാധ്യതയുണ്ട്  എന്നതാണ് കാലാവസ്ഥ പ്രവചനം. അതുകൊണ്ടുതന്നെ മത്സരം ജയിക്കുകയെന്നത് ഇരു ടീമിനും ബുദ്ധിമുട്ടായേക്കും. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് സമനില പാലിക്കുകയാണ് ഇരു ടീമുകളും. 


Scroll to Top