വമ്പൻ മാറ്റവുമായി ഓസീസ്. വെടിക്കെട്ട് ഓപ്പണർ തിരിച്ചെത്തി. ടോസ് ഓസീസിന്

ezgif 5 8a0897783f

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാനം മത്സരത്തിന് ചെന്നൈയിൽ തുടക്കമായി. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തിട്ടുണ്ട്. മത്സരത്തിൽ 2 വമ്പൻ മാറ്റവുമായാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ഓസ്ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണർ ഡേവിഡ് വാർണർ ടീമിലേക്ക് തിരികെയെത്തിയിട്ടുണ്ട്. ഓൾറൗണ്ടർ ക്യാമറോൺ ഗ്രീനിന് പകരക്കാരനായാണ് ഡേവിഡ് വാർണർ ടീമിൽ ഇടം പിടിച്ചിരിക്കുന്നത്. പരമ്പരയിലെ വാർണറുടെ ആദ്യ മത്സരവുമാണ് ചെന്നൈയിൽ നടക്കുന്നത്. വാർണർക്കൊപ്പം ഓൾറൗണ്ടർ ആഷ്ടൺ എഗറാണ് ഓസ്ട്രേലിയയ്ക്കായി മൂന്നാം ഏകദിനത്തിൽ കളത്തിലിറങ്ങുന്ന മറ്റൊരു ക്രിക്കറ്റർ.

അതേസമയം ടീമിൽ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇന്ത്യ മൂന്നാം ഏകദിനത്തിന് ഇറങ്ങുന്നത്. സൂര്യകുമാർ യാദവിനെ ആദ്യ രണ്ട് മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ഒഴിവാക്കുമെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ സൂര്യകുമാർ യാദവ് മത്സരത്തിൽ നാലാം നമ്പറിൽ തന്നെ ബാറ്റ് ചെയ്യുമെന്നാണ് ആദ്യ സൂചനകൾ പറയുന്നത്. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് ഒരു ജീവൻ മരണ പോരാട്ടം തന്നെയാണ് ചെന്നൈയിൽ നടക്കുന്നത്.

മത്സരത്തിന്റെ ആദ്യ സമയങ്ങളിൽ പിച്ച് ബോളിങ്ങിനെ കൂടുതൽ പിന്തുണയ്ക്കുമെന്നും പിന്നീട്  ബാറ്റിംഗിന് അനുകൂലമായി മാറുമെന്നുമാണ് ആദ്യഘട്ട വിലയിരുത്തൽ. എന്നിരുന്നാലും മത്സരത്തിലുടനീളം സ്പിന്നിന് സഹായം ലഭിക്കുമെന്നായിരുന്നു ടോസ് സമയത്ത് രോഹിത് അറിയിച്ചത്.

Read Also -  "എന്നെ വിശ്വസിച്ചതിന് സഞ്ജു ഭായ്ക്കും സംഗ സാറിനും നന്ദി"- തിരിച്ചുവരവിന് ശേഷം ജയസ്വാൾ..

ഇരു ടീമുകളെ സംബന്ധിച്ചും വളരെ നിർണായകമായ മത്സരമാണ് ചെന്നൈയിൽ നടക്കുന്നത്. ഇരു ടീമുകളും ഓരോ മത്സരം വിജയിച്ചു നിൽക്കുന്നതിനാൽ തന്നെ അവസാന മത്സരത്തിൽ വിജയം നേടി ട്രോഫി സ്വന്തമാക്കാനാവും ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും ശ്രമം. മാത്രമല്ല ഐപിഎല്ലിന് മുമ്പുള്ള ഇന്ത്യയുടെ അവസാന അന്താരാഷ്ട്ര മത്സരം കൂടിയാണ് ചെന്നൈയിൽ നടക്കുന്നത്. അതിനാൽതന്നെ മികച്ച നിലയിൽ ഈ സീസൺ ഫിനിഷ് ചെയ്യുക എന്ന ഉദ്ദേശം കൂടെ ഇന്ത്യക്കുണ്ട്.

Australia (Playing XI): David Warner, Travis Head, Mitchell Marsh, Steven Smith(c), Marnus Labuschagne, Alex Carey(w), Marcus Stoinis, Ashton Agar, Sean Abbott, Mitchell Starc, Adam Zampa

India (Playing XI): Rohit Sharma(c), Shubman Gill, Virat Kohli, Suryakumar Yadav, KL Rahul(w), Hardik Pandya, Ravindra Jadeja, Axar Patel, Kuldeep Yadav, Mohammed Shami, Mohammed Siraj

Scroll to Top