അടുത്ത രാജ്യം കീഴടക്കാന്‍ കോഹ്ലി പട ഒരുങ്ങുന്നു. പര്യടനം ഡിസംമ്പര്‍ – ജനുവരി മാസം

ഡിസംമ്പര്‍ – ജനുവരി മാസങ്ങളില്‍ സൗത്താഫ്രിക്കന്‍ പര്യടനത്തിനായി ഇന്ത്യ ഒരുങ്ങുന്നു. മൂന്നു വീതം ടെസ്റ്റ് – ഏകദിന മത്സരങ്ങള്‍ക്ക് ശേഷം 4 ടി20 മത്സരങ്ങളാണ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ ടെസ്റ്റ് മത്സരം ഡിസംമ്പര്‍ 17 നാണ് ആരംഭിക്കുന്നത്. രണ്ടാം മത്സരം ഡിസംമ്പര്‍ 26 നും അവസാന ടെസ്റ്റ് മത്സരം ജനുവരി 3 നുമാണ് ഒരുക്കിയിരിക്കുന്നത്.

ജനുവരി 11 ന് ആരംഭിക്കുന്ന ഏകദിന പരമ്പര 16ാം തീയതിയോടെ ആവസാനിക്കും. സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടി20 ജനുവരി 19 നും അവസാന ടി20 ജനുവരി 26 നുമാണ്. യുഏഈയില്‍ വച്ച് നടക്കുന്ന ലോകകപ്പിനു ശേഷം സൗത്താഫ്രിക്കയിലേക്ക് ഇന്ത്യന്‍ താരങ്ങള്‍ പോകും.

സൗത്താഫ്രിക്കയില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനു വളരെ നിര്‍ണായകമാണ്. പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മൂന്നു മത്സരങ്ങള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമാണ്. നിലവില്‍ ഇന്ത്യയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഒന്നാമത്. പ്രഥമ ലോകടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചെങ്കിലും ന്യൂസിലന്‍റിനെതിരെ തോല്‍വി വഴങ്ങേണ്ടി വന്നു.

India tour of South Africa

  • First Test – Dec 17 to 21
  • Second Test – Dec 26 to 30
  • Third Test – Jan 3 to 7
  • First ODI – Jan 11
  • Second ODI – Jan 14
  • Third ODI – Jan 16
  • First T20 – Jan 19
  • Second T20 – Jan 21
  • Third T20 – Jan 23
  • Fourth T20 – Jan 26