വിന്‍ഡീസ് ടി20 പരമ്പരയിലും വീരാട് കോഹ്ലിക്ക് വിശ്രമം ? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

വിരാട് കോഹ്‌ലി ഒഴികെയുള്ള വൈറ്റ് ബോൾ ടീമിലെ സീനിയര്‍ കളിക്കാരെല്ലാം അഞ്ച് മത്സരങ്ങളുള്ള വിന്‍ഡീസ് ടി20 പരമ്പരയിൽ ഇടംപിടിക്കുമെന്ന് ക്രിക്ക്ബുസ്സ് റിപ്പോര്‍ട്ട് ചെയ്തു. ഏഴ് മാസത്തിലേറെയായി ഒരു അന്താരാഷ്ട്ര വൈറ്റ് ബോൾ മത്സരം കളിക്കാത്ത അശ്വിനെയും ഒരുപക്ഷേ തിരിച്ചു വിളിച്ചേക്കാം. നിലവില്‍ ഏകദിന സ്ക്വാഡിനെ മാത്രമാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. വൈകാതെ ടി20 ടീമിനെയും ഉടന്‍ പ്രഖ്യാപിക്കും.

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ക്ക് മുന്നോടിയായുള്ള മൂന്ന് ഏകദിനങ്ങളിൽ മിക്ക സീനിയേഴ്സിനും വിശ്രമം നൽകി, യട്ടുണ്ട്‌. എന്നാല്‍ ടി20 പരമ്പരയില്‍ ഫുള്‍ സ്ട്രങ്ങ്ത്ത് ടീമുമായി കരിബീയന്‍ മണ്ണിലേക്ക് പോവാനാണ് ഇന്ത്യയുടെ പ്ലാന്‍. രണ്ട് മത്സരങ്ങള്‍ യുഎസിലാണ്. രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരെ ജൂലായ് 10 ന് ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ടീമിൽ ഉൾപ്പെടുത്തും.

rohit and laxman

ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ലോകകപ്പിനുള്ള ലൈനപ്പ് അന്തിമമാക്കുന്നതിന് മുമ്പ് സാധ്യമായ എല്ലാ കോമ്പിനേഷനുകളും പരീക്ഷിക്കാൻ കോച്ച് രാഹുൽ ദ്രാവിഡിന്റെയും ക്യാപ്റ്റൻ രോഹിത്തിന്റെയും കീഴിലുള്ള ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നുവെന്നും Cricbuzz മനസ്സിലാക്കുന്നു.

341879

കോഹ്‌ലിയുടെ അഭാവത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും, കാരണം അദ്ദേഹം ലോകകപ്പിനായുള്ള തീരുമാനമെടുക്കുന്നവരുടെ പദ്ധതികളുടെ ഭാഗമാണും എന്നും റിപ്പോര്‍ട്ടിലുണ്ട്. വെസ്റ്റ് ഇൻഡീസ് പരമ്പരയിലേക്ക് തന്നെ പരിഗണിക്കരുതെന്ന് അദ്ദേഹം സെലക്ടർമാരോടും ടീം മാനേജ്‌മെന്റിനോടും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനോടും (ബിസിസിഐ) അഭ്യർത്ഥിച്ചതായാണ് കരുതുന്നത്.