സെമിഫൈനല്‍ സാധ്യതകള്‍ ഇങ്ങനെ. സൗത്താഫ്രിക്ക വരെ പുറത്തു പോകാന്‍ സാധ്യത

ഇന്നലെയായിരുന്നു ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ തോൽവി. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച് കൊണ്ട് തുടങ്ങിയ ഇന്ത്യ,ഇന്നലെ സൗത്താഫ്രികക്ക് എതിരെയാണ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 9 നഷ്ടത്തിൽ 133 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക രണ്ടു പന്ത് ശേഷിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.


ഇതോടെ മൂന്നു കളികളിൽ നിന്നും 4 പോയിന്റുകളുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായി ഇന്ത്യ. അതേസമയം ഇന്നലത്തെ തോൽവിയോടെ ഗ്രൂപ്പ് രണ്ടിൽനിന്നും സെമിയിൽ സ്ഥാനം ഉറപ്പിക്കുവാൻ ഇന്ത്യയ്ക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരും. നാല് പോയിന്റുകളുമായി ബംഗ്ലാദേശും മൂന്ന് പോയിന്റുകളുമായി സിംബാബ്വെയും തൊട്ടു പിന്നാലെയുണ്ട്. ഗ്രൂപ്പിൽ ഇനി രണ്ടു മത്സരങ്ങളാണ് ഇന്ത്യക്ക് അവശേഷിക്കുന്നത്. അതിൽ ഒരു മത്സരം ബംഗ്ലാദേശിനെതിരെയും രണ്ടാം മത്സരം സിംബാബുവെക്കെതിരെയുമാണ്. രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ ഒന്നും നോക്കാതെ തന്നെ ഇന്ത്യക്ക് സെമിയിലെത്താം

india


അവസാന രണ്ട് മത്സരങ്ങള്‍ സൗത്താഫ്രിക്കക്കും ഇന്ത്യക്കും വിജയിക്കാനായാല്‍ ഇരു ടീമും സെമിഫൈനലില്‍ യോഗ്യത നേടും. ഗ്രൂപ്പില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയും സൗത്താഫ്രിക്കയും വരെ പുറത്താകാനുള്ള സാധ്യതയും ഉണ്ട്

group 2 point table

സെമിഫൈനല്‍ സാധ്യതകള്‍

  • ബംഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തുന്നു
  • പാക്കിസ്ഥാന്‍ സൗത്താഫ്രിക്കയെ പരാജയപ്പെടുത്തുന്നു
  • പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തുന്നു
  • ഇന്ത്യ സിംബാബ്വെയെ പരാജയപ്പെടുത്തുന്നു
  • മുകളില്‍ പറഞ്ഞതുപോലെ സംഭവിക്കുകയും സൗത്താഫ്രിക്ക നെതര്‍ലണ്ടിനെ പരാജയപ്പെടുത്തിയാല്‍ സൗത്താഫ്രിക്കക്ക് 7 പോയിന്‍റുമായി സെമി പ്രവേശനം സാധ്യമാകും. നെതര്‍ലണ്ടിനോട് പരാജയപ്പെട്ടാല്‍ സൗത്താഫ്രിക്ക പുറത്തു പോകേണ്ടി വരും
  • ഇങ്ങനെ സംഭവിച്ചാല്‍ ഇന്ത്യക്കും – ബംഗ്ലാദേശിനും – പാക്കിസ്ഥാനും ഒരേ പോയിന്‍റാവുകയും നെറ്റ് റണ്‍ റേറ്റ് ഗ്രൂപ്പ് വിജയികളെ നിര്‍ണയിക്കും.
  • മുകളില്‍ പറഞ്ഞതില്‍ നിന്നും വിത്യാസമായി അവസാന മത്സരത്തില്‍ സിംബാബ്വെ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്കും നാട്ടിലേക്ക് മടങ്ങാം