ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പര :ഇന്ത്യൻ ടീമിനും ആശ്വാസം

5oosi9jg rohit sharma batting training

ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക്  വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ്  ക്രിക്കറ്റ് പ്രേമികൾ .എന്നാൽ ഇപ്പോൾ   ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുൻപ് ഇന്ത്യൻ താരങ്ങൾക്ക്  ഏറെ സന്തോഷം പകരുന്ന വാർത്തയാണ് പുറത്ത് വരുന്നത് .

സ്‌ക്വാഡിലെ എല്ലാ  ഇന്ത്യൻ താരങ്ങളുടെയും കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവായി. ക്വാറന്റീനിലുള്ള ഇന്ത്യൻ താരങ്ങൾ ചൊവ്വാഴ്ചയാണ് പരിശീലനം തുടങ്ങുക. ഇതിന് മുൻപ് രണ്ടുതവണ കൂടി താരങ്ങളെ കൊവിഡ് പരിശോധനക്ക് വിധേയരാക്കും എന്നാണ് ബിസിസിഐ അധികൃതർ നൽകുന്ന സൂചന .നേരത്തെ ഇംഗ്ലണ്ട് താരങ്ങളുടെ കൊവിഡ് പരിശോധന ഫലവും നെഗറ്റീവായിരുന്നു. ശ്രീലങ്കയിൽ നിന്ന് 27-ാം തിയതിയാണ് ഇംഗ്ലണ്ട് താരങ്ങൾ ചെന്നൈയിൽ എത്തിയത്.

അതേസമയം ഐപിഎല്ലിന് സമാനമായ ബയോ-ബബിൾ സംവിധാനമാണ്  വരാനിരിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ  താരങ്ങൾക്ക്  വേണ്ടി ഹോട്ടലിൽ തയ്യാറാക്കിയിരിക്കുന്നത്. അജിങ്ക്യ രഹാനെ, രോഹിത് ശർമ്മ, വൃദ്ധിമാൻ സാഹ, ഹാർദിക് പാണ്ഡ്യ എന്നിവർ കുടുംബ സമേതമാണ് ചെന്നൈയിൽ  ടീമിനൊപ്പം എത്തിയിരിക്കുന്നത്. ഫെബ്രുവരി അ‍ഞ്ചിനാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. പരമ്പരയിൽ നാല് ടെസ്റ്റുകളാണുള്ളത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിന്റെ ഫൈനലിൽ സ്ഥാനമുറപ്പാക്കാൻ ഇന്ത്യക്ക് ഏറെ നിർണായകമാണ് ഇംഗ്ലണ്ടിനെതിരായ  ടെസ്റ്റ് പരമ്പര.  പരമ്പരയിലെ ആദ്യ 2 ടെസ്റ്റ് മത്സരങ്ങൾ ചെന്നൈ ഗ്രൗണ്ടിലാണ് നടക്കുന്നത് .പരമ്പരയിലെ ശേഷിക്കുന്ന 2 ടെസ്റ്റുകൾ അഹമ്മദാബാദിലെ മൊട്ടേറെ സ്റ്റേഡിയത്തിൽ നടക്കും .ആദ്യ 2 ടെസ്റ്റിലും മത്സരം കാണുവാൻ കാണികൾക്ക് പ്രവേശനം ഉണ്ടാവില്ല .

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

ഇംഗ്ലണ്ട് സ്‌ക്വാഡ്: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സണ്‍, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രൗളി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെന്‍ സ്റ്റോക്‌സ്, ഒല്ലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്.

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, അജിങ്ക്യ രഹാനെ (ഉപനായകന്‍), റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്. 

Scroll to Top