സമ്മർദ്ദം മാറാൻ എളുപ്പ വഴി ഇന്ത്യയോട് കളിക്കുക :തുറന്ന് പറഞ്ഞ് പാക് പേസർ

IMG 20210711 232946

ക്രിക്കറ്റ്‌ ലോകത്ത് എക്കാലവും വലിയ ചർച്ചയായി മാറാറുള്ള ക്ലാസ്സിക്‌ ക്രിക്കറ്റ്‌ പോരാട്ടമാണ് ഇന്ത്യ :പാകിസ്ഥാൻ മത്സരം ഇന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ചില തർക്കങ്ങൾ കാരണം ഒരൊറ്റ ക്രിക്കറ്റ്‌ പരമ്പരകളും നടക്കുന്നില്ല. നിലവിൽ ഐസിസി ടൂർണമെന്റിൽ മാത്രമാണ് ഇരു ടീമുകളും പരസ്പരം കളിക്കുന്നത് പക്ഷേ കഴിഞ്ഞ ദിവസം ഇന്ത്യ :പാകിസ്ഥാൻ മത്സരത്തെ കുറിച്ച് മുൻ പാകിസ്ഥാൻ താരം വിശദീകരിച്ചതാണ് ഇപ്പോൾ എല്ലാ ആരാധകരിലും വ്യാപക ചർച്ചയായി മാറുന്നത്. അനേകം ഇന്ത്യ :പാകിസ്ഥാൻ മത്സരങ്ങൾ കളിച്ചിട്ടുള്ള താരം ഏറെ ആവേശകരമായ ഈ മത്സരങ്ങളിൽ പങ്കാളിയാകുവാൻ കഴിഞ്ഞതിലുള്ള സന്തോഷവും വ്യക്തമാക്കി.

കേവലം രണ്ട് ടീമുകൾ തമ്മിലുള്ള ക്രിക്കറ്റ്‌ മത്സരമെന്നതിനും അപ്പുറം രണ്ട് പ്രധാന രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടമായി ഈ മത്സരം മാറാറുണ്ട്.ജീവിതത്തിലും ഒപ്പം കരിയറിലും സമ്മർദ്ദങ്ങളെ അനായസം അതിജീവിക്കാനാണ് ആഗ്രഹിക്കുന്നത് എങ്കിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനോട് മത്സരം കളിക്കണമെന്ന് ഒരു അഭിപ്രായം പങ്കുവെക്കുകയാണ് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ജുനൈദ് ഖാൻ.കേവലം ഒരു മത്സരമായി ഇന്ത്യ :പാകിസ്ഥാൻ പോരാട്ടങ്ങളെ കാണുവാൻ സാധിക്കില്ല എന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

See also  IND VS ENG : തകര്‍പ്പന്‍ സെഞ്ച്വറിയുമായി രോഹിതും ഗില്ലും. ലീഡുമായി ഇന്ത്യ.

“ഇന്ത്യൻ ടീമിനെതിരെയുള്ള കളികൾ എക്കാലവും ഞങ്ങൾ ഓർമ്മിക്കാറുണ്ട്. ഇന്ത്യ :പാകിസ്ഥാൻ മത്സരങ്ങളിൽ ഇരു ടീമിലെയും താരങ്ങൾ നേരിടുന്ന സമ്മർദ്ദം വളരെ വലുതാണ്. എല്ലാ മത്സരവും താരങ്ങളിൽ സമ്മർദ്ധം നൽകാറുണ്ട്. എന്റെ അഭിപ്രായത്തിൽ സമ്മർദ്ദങ്ങളെ നേരിട്ട് കരിയറിൽ വളരെ ഏറെ മുൻപോട്ട് പോകുവാനാണ് ആഗ്രഹമെങ്കിൽ ഇന്ത്യൻ ടീമിനെതിരെ കളിക്കുക. എന്നാൽ ഈ വരുന്ന വർഷങ്ങളിൽ അതെല്ലാം നടക്കും എന്നുള്ള പ്രതീക്ഷയില്ല “ജുനൈദ് ഖാൻ അഭിപ്രായം വിശദമാക്കി

Scroll to Top