പരമ്പര ജയിച്ചെങ്കിലും ഗുരുതര പ്രശ്നം ചൂണ്ടികാട്ടി മുന്‍ ഇന്ത്യന്‍ താരം.

rohit sharma 2022

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ നേടിയെങ്കിലും, ഫാസ്റ്റ് ബൗളിംഗ്, പ്രത്യേകിച്ച് ഡെത്ത് ഓവറുകളിൽ ആശങ്കയുണ്ടെന്ന് വസീം ജാഫർ. ഞായറാഴ്ച്ച നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. പതിവുപോലെ ഡെത്ത് ഓവറില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ റണ്‍സ് വഴങ്ങിയിരുന്നു.

ഞായറാഴ്ച ഹൈദരാബാദിൽ നടന്ന നിർണായക ടി20യിൽ ഓസീസിനെ ആറ് വിക്കറ്റിന് കീഴടക്കി. എന്നിരുന്നാലും, ആദ്യ രണ്ട് മത്സരങ്ങളിലെന്നപോലെ, അവസാന ഓവറുകളിലും പേസ് ബൗളർമാർ ധാരാളം റൺസ് ചോർത്തി. 15 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 123 റൺസെന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ, എന്നാൽ അവസാന അഞ്ച് ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 63 റൺസാണ് അവര്‍ കൂട്ടിച്ചേർത്തുത്

ടി20 പരമ്പരയിലെ ടീം ഇന്ത്യയുടെ ബൗളിംഗ് പ്രകടനത്തെ വിലയിരുത്തിയ വസീം ജാഫർ, ഇന്ത്യ അവരുടെ ഡെത്ത് ഓവർ തന്ത്രം പുനഃക്രമീകരിക്കേണ്ടിവരുമെന്ന് പറഞ്ഞു.

“ഡെത്ത് ഓവറിലെ ഫാസ്റ്റ് ബൗളിംഗ് ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യമാണ്. ജസ്പ്രീത് ബുംറ പോലും ധാരാളം റണ്‍സ് വഴങ്ങി. ഡെത്ത് ഓവറില്‍ ഭുവിയെ ബോള്‍ ചെയ്യിപ്പിക്കുന്നത് ഇന്ത്യ ഒഴിവാക്കണം. അടുത്ത കാലത്തൊന്നും അദ്ദേഹത്തിന് ഏറ്റവും മികച്ച ദിവസങ്ങൾ ഉണ്ടായിട്ടില്ല. ”

See also  ധോണിയ്ക്ക് മുമ്പിൽ കോഹ്ലി വിറയ്ക്കും. ചെപ്പോക്കിൽ ധോണിയും ചെന്നൈയും അതിശക്തരെന്ന് ഹർഭജൻ.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ യുവ ഇടംകൈയ്യൻ സീമർ അർഷ്ദീപ് സിങ്ങിന് അവസരം നൽകണമെന്ന് മുന്‍ ഇന്ത്യന്‍ താരം അഭിപ്രായപ്പെട്ടു:

“ഡെത്ത് ഓവറില്‍ നന്നായി പന്തെറിഞ്ഞ താരമായ അര്‍ഷദീപിനെ നോക്കേണ്ടതുണ്ട്. അവന് എന്തെങ്കിലും പരിഹരിക്കാന്‍ കഴിഞ്ഞേക്കും. ഹർഷൽ പട്ടേല്‍ നല്ലതാണ് പക്ഷേ ഡെത്ത് ഓവറില്‍ അദ്ദേഹത്തിൽ നിന്നുള്ള രണ്ട് ഓവറുകൾ വളരെ കൂടുതലാണ്.

ഞായറാഴ്ച ബുംറ തന്റെ നാലോവറിൽ 50 റൺസ് വഴങ്ങിയപ്പോള്‍ ഭുവനേശ്വർ 39 റൺസ് വഴങ്ങി. ഹർഷൽ 18 റൺസ് വിട്ടുകൊടുത്ത് രണ്ടോവർ മാത്രം എറിഞ്ഞു.

Scroll to Top