നിലവാരമില്ലാത്ത പിച്ച് ഇന്ത്യക്ക് കനത്ത തിരിച്ചടി :ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 3 പോയിന്റ് നഷ്ടമായേകും

images 2021 02 17T083148.901

ചെപ്പോക്കിൽ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ  ആദ്യ ദിനം മുതല്‍ ആരംഭിച്ചതാണ്   പിച്ചിന്റെ  സ്വഭാവത്തെ കുറിച്ചുള്ള  വിവാദങ്ങൾ .മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍, മുന്‍ ഓസീസ് ഇതിഹാസ  താരം മാര്‍ക് വോ എന്നിവരെല്ലാം പിച്ചിന്റെ   ഘടനയെ ഏറെ  ചോദ്യം ചെയ്തിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്  യോജിച്ച പിച്ചല്ല ചെപ്പോക്കിലെതെന്ന്   തുറന്ന് പറഞ്ഞ  മാര്‍ക് വോ ചെപ്പോക്കിലെ ആദ്യ ദിനം മുതലേ തിരിയുന്ന പിച്ചിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു . ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിൽ സ്പിന്നർമാർക്ക് വ്യക്തമായ ആധിപത്യം ഉണ്ടായിരുന്നു .മത്സരത്തിൽ 33 വിക്കറ്റുകൾ നേടിയതും സ്പിൻ ബൗളർമാർ തന്നെയാണ് .

എന്നാല്‍ ഇന്ത്യന്‍ ആരാധകരെ ഏറെ  വിഷമത്തിലാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍  പുറത്തുവരുന്നത്. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വിക്കറ്റ് മോശമാണെന്ന് ഐസിസി പരിശോധിച്ച് കണ്ടെത്തിയാല്‍ ഇന്ത്യൻ ടീമിന് അത്   തിരിച്ചടിയാകും .പിച്ചിന്റെ അവസ്ഥ മോശം എന്ന് ഐസിസി വിധി എഴുതിയാൽ അത് വഴി  ഐസിസി നിയമം അനുസരിച്ച് ഇന്ത്യക്ക് മൂന്ന് പോയിന്റുകള്‍ നഷ്ടമാവും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ഫൈനൽ  പ്രവേശനത്തിന് തന്നെ അത് വലിയൊരു തിരിച്ചടിയാകും .

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

നിലവില്‍ ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് ടേബിളിൽ  69.7 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മൂന്ന് പോയിന്റ് കൂടി  നഷ്ടമായാല്‍ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ വീണ്ടും സംശയത്തിലാകും .

എന്നാൽ ചെപ്പോക്കിലെ  പിച്ചില്‍ അപകടകരമായി ഒന്നുമില്ലെന്ന് സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍ മത്സര ശേഷം  വ്യക്തമാക്കിയിരുന്നു. തന്റെ കന്നി  ടെസ്റ്റ് മത്സരം കളിച്ച അക്ഷർ പട്ടേൽ രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റ് നേടിയിരുന്നു .
ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ നാല്  മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി. മൂന്നാം ടെസ്റ്റ്  24 മുതല്‍ 28 വരെ അഹമ്മദാബാദില്‍ നടക്കും. മത്സരം ഡേ :നൈറ്റ്‌  ടെസ്റ്റ് മത്സരമാണ് .പിങ്ക് പന്തിലാണ് ടെസ്റ്റ് നടക്കുന്നത് .

Scroll to Top