ആദ്യമത്സരത്തിൽ ഉമ്രാൻ മാലിക്കോ അർഷദീപോ? ചോദ്യത്തിന് ഇന്ത്യ ഉത്തരം കണ്ടെത്തിയതായി സൂചന.

ഈ മാസം ഒമ്പതിനാണ് ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇന്ത്യയുടെ ആദ്യ മത്സരം. കഴിഞ്ഞ മാസം അവസാനിച്ച ഐപിഎൽ സീസണ് ശേഷം താരങ്ങളെല്ലാം ക്യാമ്പിൽ ഇന്നലെയാണ് ആണ് ചേർന്നത്. ഡൽഹിയിൽ വച്ചാണ് ആദ്യ മത്സരം അരങ്ങേറുക.

നായകൻ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ കെഎൽ രാഹുൽ ആയിരിക്കും ഇന്ത്യയെ നയിക്കുക. സീനിയർ താരങ്ങളായ വിരാട് കോഹ്ലി, ബുംറ,ഷമ്മി എന്നിവർക്ക് വിശ്രമം അനുവദിച്ചു. ഭുവനേശ്വർ കുമാർ ആയിരിക്കും ഇന്ത്യയുടെ ബൗളിംഗ് നിര നയിക്കുക.

images 43 1


ഭുവനേശ്വർ കുമാർ നയിക്കുന്ന ബൗളിങ് നിരയിൽ ആവേശ് ഖാൻ, ഹർശൽ പട്ടേൽ എന്നിവർക്ക് അവസരം ലഭിക്കുമെന്ന് ഉറപ്പാണ്. അവശേഷിക്കുന്ന രണ്ട് ബൗളർമാരായ ഉമ്രാൻ മാലിക്, അർഷദീപ് എന്നിവരിൽ ഒരാളെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ ഇന്ത്യ കണ്ടെത്തിയിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം അറിയുന്നത്.

images 45


ദ്രാവിഡിൻ്റെയും ബൗളിങ് കോച്ചിൻ്റെയും നേതൃത്വത്തിൽ നടന്ന പരിശീലന സെക്ഷനിൽ മികച്ചു നിന്നത് അർശദീപ് തന്നെയാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഉമ്രാൻ മാലിക്കിൻ്റെ പന്തുകൾ ബാറ്റ്സ്മാൻമാർ എളുപ്പത്തിലാണ് നേരിട്ടത് എന്നും റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം അർഷദീപ് എറിഞ്ഞ യോർക്കറുകൾ പിൻ പോയിൻ്റുകളിൽ ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതുകൊണ്ട് അർഷദീപ് ആകും ആദ്യമത്സരത്തിൽ ഇറങ്ങുക എന്നാണ് വാർത്തകളിൽ പറയുന്നത്. അതേസമയം ദ്രാവിഡിൻ്റെ കീഴിൽ നടന്ന ആദ്യ പരിശീലന സെക്ഷൻ അധികഠിനം ആയിരുന്നു എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.