ബുമ്രക്ക് കല്യാണ ഉപദേശം നൽകി യുവരാജ് സിംഗ് : പേസ് ബൗളറുടെ കല്യാണത്തിനൊപ്പം വൈറലായി ബുംറ: യുവരാജ് ഇൻസ്റ്റാഗ്രാം വീഡിയോ

ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര വിവാഹിതനായ വാർത്ത ഏറെ ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ ഏറ്റെടുത്തത്  . സ്പോര്‍ട്സ് അവതാരകയും മുന്‍ മിസ് ഇന്ത്യ ഫൈനലിസ്റ്റുമായ സഞ്ജന ഗണേശനാണ് ഇന്ത്യൻ സ്റ്റാർ പേസറുടെ ജീവിത സഖിയായത് . വിവാഹ വാര്‍ത്തയും ചിത്രങ്ങളും ബുമ്ര തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

2014ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റാണ് സഞ്ജന. ഐപിഎല്ലില്‍, സ്റ്റാര്‍ സ്പോര്‍ട്സിലെയും പ്രീമിയര്‍ ബാഡ്മിന്‍റണ്‍ ലീഗിലെയും അവതാരകയായും 28കാരി സഞ്ജന എത്തിയിട്ടുണ്ട്. റിയാലിറ്റി ടിവി ഷോ ആയ എം ടിവി സ്‌പ്ലിറ്റ്‌വില്ല-7ലെ മത്സരാര്‍ത്ഥിയായിരുന്നു. ഇരുവർക്കും  മുൻ ഇന്ത്യൻ താരങ്ങളും സഹതാരങ്ങളും  ആശംസകൾ നേർന്നിരുന്നു .

എന്നാൽ ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ഏറെ ചർച്ചയാകുന്നത് മുൻ ഇന്ത്യൻ ആൾറൗണ്ടർ യുവരാജ് സിങ്ങും ബുമ്രയും നടത്തിയ ഒരു ഇൻസ്റ്റാഗ്രാം സംഭാഷണ വീഡിയോയാണ് .നേരത്തെ ലോക്ക്ഡൗൺ സമയത്ത് നടന്ന സംഭാഷത്തിനിടയിൽ ബുംറ യുവരാജ് സിംഗിനോട് കല്യാണ ശേഷവും താരം ഒരു അമ്മയുടെ മോൻ  തന്നെയാണോ എന്ന് ചോദിക്കുന്നുണ്ട് .

എന്നാൽ ഏറെ രസകരമായ മറുപടിയാണ് യുവരാജ് നൽകിയത് .അമ്മയുടെ ആൺകുട്ടി എപ്പോഴും അമ്മയുടെ ആൺകുട്ടി തന്നെയായിരിക്കും എന്നാണ് യുവി മറുപടി നൽകിയത് .”നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ നിങ്ങൾക്ക് സമാധാനമുണ്ട്. നിങ്ങൾ വിവാഹം കഴിഞ്ഞാൽ അത് മാറും. ഇപ്പോൾ ഇത് ആസ്വദിക്കൂ, കാരണം നിങ്ങൾ വിവാഹിതനായി കഴിഞ്ഞാൽ ഇതെല്ലാം മാറാം ” യുവരാജ് പുഞ്ചിരിയോടെ തന്റെ അഭിപ്രായം വ്യക്തമാക്കി .