രണ്ടാം ടെസ്റ്റില്‍ ടി20 പ്രകടനം. ടീം റെക്കോഡ് കുറിച്ച് ഇന്ത്യ.

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തിലേക്ക് ഇനി 8 വിക്കറ്റുകളുടെ ദൂരം മാത്രം. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ വിന്‍ഡീസ് 76 ന് 2 എന്ന നിലയിലാണ്. വിജയിക്കാന്‍ ഇനി 289 റണ്‍സ് കൂടി വേണം.

നാലാം ദിനം ആദ്യ ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിന് അതിവേഗം വിക്കറ്റുകള്‍ നഷ്ടമായി. 183 റണ്‍സ് ലീഡുമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ അതിവേഗം റണ്‍സ് ഉയര്‍ത്തി. 24 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടമായി 181 റണ്‍സില്‍ ഇന്ത്യ ഡിക്ലെയര്‍ ചെയ്തു.

364636 1

മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തോടെ ഒരു തകര്‍പ്പന്‍ റെക്കോഡും ടീം ഇന്ത്യ സ്വന്തമാക്കി. ഏറ്റവും വേഗത്തില്‍ 100 റണ്‍സ് എന്ന ടീം റെക്കോഡാണ് ഇന്ത്യ നേടിയത്. 74 പന്തില്‍ നിന്നാണ് ടീം ഇന്ത്യ 100 റണ്‍സ് നേടിയത്.

ഇന്ത്യക്കായി രോഹിത് ശര്‍മ്മ (44 പന്തില്‍ 57) ജെയ്സ്വാള്‍ (30 പന്തില്‍ 38) ഗില്‍ (37 പന്തില്‍ 29) ഇഷാന്‍ കിഷന്‍ (34 പന്തില്‍ 52) എന്നിവര്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയതിനു പിന്നാലെയാണ് ഇന്ത്യ റെക്കോഡ് നേടിയത്.