ഭുവനേശ്വര്‍ കുമാറിനെ അടിച്ചു പറത്തി സഞ്ചു സാംസണ്‍. ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍ കനത്ത പരിശീലനത്തില്‍

SANJU TRAINING india vs england

ജൂലൈ 7 ന് ആരംഭിക്കുന്ന 3 മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി ടീം ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുകയാണ്. എഡ്ജ്ബാസ്റ്റണിൽ നടന്ന അഞ്ചാം ടെസ്റ്റിന് ശേഷം, ഇന്ത്യയുടെ ടി20 സ്ക്വാഡ് ഇതിനകം തന്നെ റോസ്ബൗളിലെത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ടെസ്റ്റ് തോറ്റതിന് ശേഷം ലിമിറ്റഡ് ഫോർമാറ്റ് ക്രിക്കറ്റിലൂടെയാണ് ഇന്ത്യ തിരിച്ചുവരാൻ ശ്രമിക്കുന്നത്. ടെസ്റ്റ് മത്സരം തോറ്റതോടെ പരമ്പര 2-2 ന് സമനിലയിൽ അവസാനിപ്പിച്ചു.

ടെസ്റ്റ് മത്സരത്തിന്‍റെ പരാജയത്തിന്‍റെ കണക്കു തീര്‍ക്കാന്‍ ഇന്ത്യ ഫുൾ സ്വിംഗിൽ പരിശീലനം ആരംഭിച്ചു. കഴിഞ്ഞയാഴ്ച അയർലൻഡിനെതിരായ ടി20 പരമ്പരയിൽ 2-0ന് ഇന്ത്യയെ നയിച്ച ഹാർദിക് പാണ്ഡ്യയോടൊപ്പമാണ് ഇന്ത്യന്‍ പരിശീലനം. നായകന്‍ രോഹിത് ശര്‍മ്മ ഇതുവരെ ടി20 ടിമിനൊപ്പം ചേര്‍ന്നട്ടില്ലാ.

sanju hitting

അയർലൻഡിനെതിരെ റൺസെടുത്ത ശേഷം വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ മികച്ച ഫോമിലാണ്. ഇപ്പോൾ ആത്മവിശ്വാസത്തോടെ കളിക്കുന്ന സഞ്ചു സാംസൺ കനത്ത പരിശീലനത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അനായാസമായി ഒരു സിക്‌സർ അടിക്കുന്ന വീഡിയോ ഗ്രൗണ്ടിന്‍റെ ഔദ്യോഗിക ട്വിറ്ററിലൂടെ പങ്കു വച്ചിരുന്നു. ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിന്റെ പന്തിൽ സഞ്ചു സാംസൺ ഒരു കൂറ്റൻ സിക്‌സർ പറത്തുകയായിരുന്നു.

കൊവിഡ് ബാധിച്ച് അഞ്ചാം ടെസ്റ്റ് മത്സരം നഷ്ടമായ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ടി20 ടീമിന്റെ ഭാഗമാകും. ടെസ്റ്റ് സ്ക്വാഡിലെ സീനിയര്‍ അംഗങ്ങൾക്ക് വിശ്രമം അനുവദിച്ചതിനാല്‍ രണ്ടാം ടി20 യോടെയാണ് അവര്‍ മടങ്ങിയെത്തൂ. അതിനാല്‍ ഇംഗ്ലണ്ട് പരമ്പരക്കായി രണ്ട് സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

See also  കേരളത്തിൽ നിന്നൊരു താരത്തിന് ഇന്ത്യൻ ടീമിലെത്താൻ ബുദ്ധിമുട്ടാണ്. സഞ്ജു സാംസൺ പറയുന്നു.

India’s squad for 1st T20I: Rohit Sharma (Captain), Ishan Kishan, Ruturaj Gaekwad, Sanju Samson, Suryakumar Yadav, Deepak Hooda, Rahul Tripathi, Dinesh Karthik (wk), Hardik Pandya, Venkatesh Iyer, Yuzvendra Chahal, Axar Patel, Ravi Bishnoi, Bhuvneshwar Kumar, Harshal Patel, Avesh Khan, Arshdeep Singh, Umran Malik

India’s squad for 2nd and 3rd T20I: Rohit Sharma (Captain), Ishan Kishan, Virat Kohli, Suryakumar Yadav, Deepak Hooda, Shreyas Iyer, Dinesh Karthik (wk), Rishabh Pant (wk), Hardik Pandya, Ravindra Jadeja, Yuzvendra Chahal, Axar Patel, Ravi Bishnoi, Jasprit Bumrah, Bhuvneshwar Kumar, Avesh Khan, Harshal Patel, Umran Malik

Scroll to Top