മൊട്ടേറയിലെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ചതല്ലേ ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ ചൂടുപിടിക്കുന്നു : പിച്ചിനെ വാഴ്ത്തി ഗവാസ്‌ക്കർ

Axar Kohli Test BCCI 571 855

മൊട്ടേറയിൽ  ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന പെരുമയോടെ തുടങ്ങിയ ഇന്ത്യ : ഇംഗ്ലണ്ട് മൂന്നാം  ക്രിക്കറ്റ് ടെസ്റ്റ് അവസാനിച്ചത് ഏറെ വിവാദങ്ങളോടെ .സ്പിന്നിനെ ഏറെ പിന്തുണച്ച പിച്ചിനെ നിശിതമായി വിമർശിച്ചും പിച്ചിനെ കുറ്റം പറയുന്നവരെ പരിഹസിച്ചും ക്രിക്കറ്റ് ലോകത്തിൽ ചർച്ചകൾ വ്യാപിക്കുകയാണ് .

മത്സരത്തിൽ പിറന്ന 30 വിക്കറ്റുകളിൽ 28  എണ്ണവും സ്പിന്നർമാരാണ്‌ വീഴ്ത്തിയത് .കേവലം ആറാം സെക്ഷനിൽ തന്നെ മത്സരം അവസാനിച്ചു . ” ടെസ്റ്റ് ക്രിക്കറ്റിന് ഒരിക്കലും യോജിച്ച പിച്ചല്ല ഇത് .
സ്പിന്നിനെ ഏറെ മികവോടെ കളിക്കുന്ന ഇന്ത്യ പോലും ആദ്യ ഇന്നിങ്സിൽ 145 റൺസിൽ പുറത്തായി എന്നോർക്കണം” വി.വി .എസ് .ലക്ഷ്മൺ തന്റെ അഭിപ്രായം തുറന്നു പറഞ്ഞു .

” ഈ പിച്ച്  ടെസ്റ്റ് മത്സരങ്ങൾ കളിക്കുവാൻ അത്ര മികച്ചതല്ല .ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 200+ റൺസ്  കണ്ടെത്തിയിരുന്നേൽ ഇന്ത്യയുടെ നില പരുങ്ങലിലായേനെ ” വിമർശനം തുറന്നുപറഞ്ഞ ഹർഭജൻ 400 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിൽ ഇടം നേടിയ അശ്വിനെയും അഭിനന്ദിച്ചു .

ഇംഗ്ലണ്ട്  മുൻ നായകൻ  മൈക്കൽ വോൺ മൊട്ടേറയിലെ പിച്ചിനെ അതീവ രൂക്ഷമായി വിമർശിച്ചു .”ഇത്തരം പിച്ചുകളിലാണ് കളിക്കുവാൻ പോകുന്നതെങ്കിൽ എങ്ങനെ ബാറ്റിംഗ് ചെയ്യുമെന്ന് ആരേലും ചോദിച്ചാൽ ഒരൊറ്റ ഉത്തരമുണ്ട് .ടീമിന് ബാറ്റിങ്ങിൽ 3 ഇന്നിങ്‌സ് നൽകൂ ” മുൻ ഇംഗ്ലണ്ട് താരം  പരിഹാസരൂപേണ ഇങ്ങനെ ട്വീറ്റ് ചെയ്തു .

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

മൊട്ടേറയിലെ പിച്ചിനെ മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങും വിമർശിച്ചു .
രണ്ട് ദിവസത്തിനുള്ളില്‍ തന്നെ  അവസാനിക്കുന്ന മത്സരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റിന് നല്ലതാണോ എന്ന ചോദ്യം   മുന്നോട്ടുവെച്ച യുവി വിജയത്തില്‍ ഇന്ത്യന്‍ ടീമിനെയും മത്സരത്തില്‍ 11 വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായ അക്സര്‍ പട്ടേലിനെയും കരിയറില്‍ 400 വിക്കറ്റെടുത്ത അശ്വിനെയും യുവി ട്വീറ്റില്‍ അഭിനന്ദിക്കുകയും ചെയ്തു .

എന്നാൽ മൊട്ടേറയിലെ പിച്ചിനെ സപ്പോർട്ട് ചെയ്ത് സംസാരിച്ച  മുൻ ഇന്ത്യൻ ഇതിഹാസ താരം ഗവാസ്‌ക്കർ ഇത്തരം പിച്ചുകളിൽ ബാറ്സ്മാന്മാരുടെ ഡിഫെൻസ് വെല്ലുവിളിക്കപ്പെടും എന്നും അഭിപ്രായപ്പെട്ടു .” ഇത്തരം പിച്ചിൽ കളിക്കുമ്പോൾ ബാറ്റിംഗ്  നിര എങ്ങനെ കളിക്കുന്നു എന്നതാണ് പ്രധാനം
കുത്തിത്തിരിഞ്ഞ പന്തുകൾക്ക് അപ്പുറം കൂടുതൽ താരങ്ങളും പുറത്തായത് ടേൺ ചെയ്യാത്ത പന്തുകളിലാണ് .ഇവിടെ തന്നെയാണ് ഇംഗ്ലണ്ട് ഓപ്പണർ ക്രളിയും ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയും അർദ്ധ സെഞ്ചുറികൾ നേടിയതും ” ഗവാസ്‌ക്കർ തന്റെ അഭിപ്രായം വ്യക്തമാക്കി .



Scroll to Top