400 വിക്കറ്റ് ക്ലബ്ബിൽ ഇടം കണ്ടെത്തി രവിചന്ദ്രൻ അശ്വിൻ : ടെസ്റ്റ് ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാം ഇന്ത്യൻ

  അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റ്സ് സ്വന്തം പേരിലാക്കി ഇന്ത്യൻ ഓഫ്‌സ്പിന്നർ രവിചന്ദ്രൻ അശ്വിൻ .മൊട്ടേറയിൽ പുരോഗമിക്കുന്ന ഡേ :നൈറ്റ്‌ ടെസ്റ്റിൽ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിൽ ജോഫ്രെ ആർച്ചറെ വിക്കറ്റിന് മുന്നിൽ കുരുക്കിയാണ് അശ്വിൻ കരിയറിലെ മാന്ത്രിക നേട്ടം കരസ്ഥമാക്കിയത് .

3 വിക്കറ്റ് നഷ്ടത്തിൽ 99 റൺസെന്ന നിലയിൽ ആദ്യ ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീം 145 റൺസിൽ എല്ലാവരും ഔട്ടായിരുന്നു .33 റൺസ് ലീഡ് വഴങ്ങിയ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് നേടി കഴിഞ്ഞു .അക്ഷർ പട്ടേൽ 4 വിക്കറ്റും അശ്വിൻ 3 വിക്കറ്റും നേടി .

ആർച്ചറെ പുറത്താക്കി ടെസ്റ്റ്  കരിയറിലെ 400 ആം വിക്കറ്റ് നേടിയ അശ്വിൻ ഒരുപിടി അപൂർവ്വ റെക്കോർഡുകളും മൊട്ടേറയിൽ സ്വന്തമാക്കി .400  ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിൽ ഇടം നേടുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമാണ് അശ്വിൻ .77 ടെസ്റ്റുകൾ ഇന്ത്യക്കായി കളിച്ച അശ്വിൻ 400 വിക്കറ്റ് നേടുന്ന ഏറ്റവും  വേഗമേറിയ രണ്ടാമത്തെ താരമാണ് .

ശ്രീലങ്കൻ ഇതിഹാസ താരം മുത്തയ്യ മുരളീധരൻ 72 ടെസ്റ്റുകളിൽ നിന്നാണ് 400 വിക്കറ്റുകൾ വീഴ്ത്തിയത് .നേരത്തെ 300 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ഏറ്റവും വേഗതയേറിയ ബൗളറും അശ്വിൻ തന്നെയായിരുന്നു .കൂടാതെ 3 ഫോർമാറ്റിലും കൂടി അശ്വിൻ ഇതിനോടകം 599 ഇരകളായി .