രോഹിത്തിന്റെ ആ മണ്ടത്തരം ഇന്ത്യയുടെ പതനത്തിന് കാരണം. ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

FqMPx aMAA93Gt

ഇന്ത്യയെ സംബന്ധിച്ച് അത്ര മികച്ച പ്രകടനമല്ല മൂന്നാം ടെസ്റ്റിന്റെ ആദ്യ രണ്ടു ദിവസങ്ങളിൽ കാഴ്ചവച്ചിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ കേവലം 109 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയക്ക് മികച്ച തുടക്കം ലഭിക്കുകയും ചെയ്തു. എന്നാൽ രണ്ടാം ദിവസത്തെ ആദ്യ സെഷൻ അവസാനിക്കുന്നതിനു മുൻപ് തന്നെ ഓസ്ട്രേലിയയെ പൂട്ടിക്കെട്ടാൻ ഇന്ത്യയ്ക്ക് സാധിച്ചു. രവിചന്ദ്രൻ അശ്വിന്റെയും ഉമേഷ് യാദവിന്റെയും ബോളിംഗ് പ്രകടനങ്ങളായിരുന്നു ഇന്ത്യയ്ക്ക് സഹായകരമായത്. എന്നാൽ രണ്ടാം ദിനം ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ബോൾ ചെയ്യിപ്പിക്കാൻ വൈകിയതിന്റെ ഇന്ത്യൻ ടീമിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ.

മത്സരത്തിന്റെ രണ്ടാം ദിവസം ആദ്യ സെഷൻ ആരംഭിച്ച് ഒരു മണിക്കൂറിനു ശേഷമായിരുന്നു രോഹിത് അശ്വിന് ബോൾ നൽകിയത്. ഇത് അല്പം കൂടി മുൻപേ ചെയ്യേണ്ടിയിരുന്നു എന്നാണ് ഗവാസ്കറുടെ വാദം. ഹാൻസ്കൊമ്പും ഗ്രീനും ക്രീസിൽ ഉണ്ടായിരുന്ന ആദ്യസമയത്ത് മുഹമ്മദ് സിറാജിനെയും ജഡേജയെയുമായിരുന്നു രോഹിത് ബോൾ ഏൽപ്പിച്ചത്. ഈ തന്ത്രം തനിക്ക് മനസ്സിലാവുന്നില്ല എന്ന് ഗവാസ്കർ പറയുന്നു.

See also  ഗില്ലിനെ മൂന്നാം നമ്പറിൽ കളിപ്പിക്കരുത്, അത് തെറ്റാണ്. തുറന്ന് പറഞ്ഞ് ഗില്ലിന്റെ പിതാവ്.
FqIMbznaAAIajh1

“ഇത്തരം മാച്ചപ്പുകളിൽ കൂടുതൽ ശ്രദ്ധിക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല. രണ്ടു വലംകയ്യൻ ബാറ്റർമാർ ക്രീസിൽ ഉണ്ടായിരുന്നതുകൊണ്ടാണ് ഇന്ത്യ അശ്വിന് ആദ്യ മണിക്കൂറിൽ ഓവർ നൽകാതിരുന്നത്. ആദ്യ സെഷനിൽ ഡ്രിങ്ക്സിന് തൊട്ടുമുമുമ്പ് മാത്രമാണ് ഇന്ത്യ അശ്വിന് ഓവർ നൽകിയത്. ഇത്തരം മാച്ചപ്പുകളിൽ ശ്രദ്ധിച്ചതിനാൽ ആ സമയത്ത് രണ്ട് ഇടംകയ്യൻ ബോളർമാർ പന്തേറിഞ്ഞു. എന്നിട്ടെന്ത് സംഭവിച്ചു? അവസാനം അവരുടെ വിക്കറ്റുകൾ നേടാൻ അശ്വിൻ തന്നെ വേണ്ടിവന്നു.”- ഗവാസ്കർ പറയുന്നു.

“അശ്വിൻ ഹാൻസ്കോമ്പിന്റെ വിക്കറ്റെടുത്തു. അയാൾ ഒരു മികച്ച ബോളറാണ്. ഏതുതരം ബാറ്ററായാലും വിക്കറ്റെടുക്കാൻ അശ്വിന് സാധിക്കും. അയാൾ അത്രമാത്രം മികവു കാട്ടുന്നു. 450 വിക്കറ്റുകൾ അയാൾ ടെസ്റ്റിൽ നേടിയിട്ടുണ്ട്. ആ സാഹചര്യത്തിൽ അശ്വിന് പന്ത് നൽകാൻ രോഹിത് തയ്യാറാവണമായിരുന്നു.”- ഗവാസ്കർ കൂട്ടിച്ചേർത്തു.

Scroll to Top