ബ്രിസ്ബേനിൽ കുൽദീപിനെ കളിപ്പിക്കാമായിരുന്നു : നിരാശ പ്രകടിപ്പിച്ച്അജിത് അഗാര്‍ക്കര്‍

Kuldeep Yadav Cricket BCCI Twitter

ഓസ്‌ട്രേലിയക്കെതിരായ ബ്രിസ്‌ബേന്‍ ടെസ്റ്റിന് മുമ്പ് അന്തിമ ഇലവനെ കണ്ടെത്തുവാൻ  ഇന്ത്യന്‍ ടീം മാനേജ്‌മന്റ്  ഏറെ പണിപ്പെട്ടിരുന്നു . മുന്‍നിര  താരങ്ങളിൽ ഭൂരിഭാഗവും  പരിക്കിന്റെ പിടിയിലായതോടെ   ടീം മാനേജ്‌മന്റ്  വിഷമ ഘട്ടത്തിലായിരുന്നു . സിഡ്നി ടെസ്റ്റില്‍ ഹനുമാ വിഹാരിക്കും രവീന്ദ്ര ജഡേജയ്‌ക്കും രവിചന്ദ്ര അശ്വിനും ജസ്‌പ്രീത് ബുമ്രക്കും പരിക്കേറ്റതോടെ 11 താരങ്ങളെ പ്ലെയിങ് ഇലവനിൽ ഒപ്പിക്കുവാൻ വേണ്ടി  തല  പുകയ്‌ക്കുകയായിരുന്നു ഇന്ത്യ. ഒടുവില്‍ നാല് മാറ്റങ്ങളുമായി ബ്രിസ്‌ബേനില്‍ കളിക്കുവാൻ  ഇന്ത്യയിറങ്ങി.  

പരിക്കേറ്റ രവീന്ദ്ര ജഡേജ, ഹനുമ വിഹാരി, ജസ്‌പ്രീത് ബുമ്ര, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ക്ക് പകരം ടി നടരാജനും വാഷിംഗ്‌ടണ്‍ സുന്ദറും ഷാര്‍ദുല്‍ താക്കൂറും മായങ്ക് അഗര്‍വാളും അന്തിമ ഇലവനിലെത്തി. ഇതിൽ പേസർ നടരാജന്റെയും ,സുന്ദറിന്റെയും കന്നി ടെസ്റ്റ് മത്സരമാണിത് .

അതേസമയം  ടെസ്റ്റ് ക്രിക്കറ്റിൽ പരിചയക്കുറവുള്ള  സുന്ദറിന് ഇന്ത്യ അവസരം നല്‍കിയപ്പോള്‍ ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോര്‍ഡുള്ള  സ്‌പിന്നര്‍ കുല്‍ദീപ് യാദവിന് അവസരം ലഭിച്ചില്ല. കുൽദീപിന്  ടീം മാനേജ്‌മെന്റ്റ് അവസരം നൽകാത്തതിൽ പലരും അതൃപ്തി അറിയിച്ചിരുന്നു .

എന്നാൽ കുല്‍ദീപ് ഇപ്പോൾ  ഇലവനിലെത്താത്തതില്‍ മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍ ഞെട്ടല്‍ രേഖപ്പെടുത്തി രംഗത്തെത്തി കഴിഞ്ഞു .
” കുല്‍ദീപ്  യാദവ് ഏറെ നിരാശനായിരിക്കും. അവസാന ഓസീസ് പര്യടനത്തില്‍ കളിച്ച ശേഷം വിദേശത്ത് ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്‌പിന്നര്‍ കുല്‍ദീപാണ്. എന്നാല്‍ അതിന് ശേഷം ഒരിക്കലും  കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. അഞ്ച് ബൗളര്‍മാരെ കളിപ്പിക്കാന്‍ ടീം  തീരുമാനിച്ചാല്‍ പരിചയസമ്പത്ത് പരിഗണിക്കണം. രവീന്ദ്ര ജഡേജയ്‌ക്ക് പകരം ഓള്‍റൗണ്ടറായാണ് വാഷിംഗ്‌ടണിനെ കളിപ്പിക്കുന്നതെങ്കില്‍ എന്തുകൊണ്ട് മറ്റൊരു സ്‌പിന്നറില്ല. ഒരു സ്‌പിന്നറെ കൂടി ഉള്‍പ്പെടുത്തിയിരുന്നു എങ്കില്‍  ഇന്ത്യൻ ടീം കൂടുതല്‍ സന്തുലമായേനേ’.  അഗാർക്കർ അഭിപ്രായപ്പെട്ടു .

See also  IPL 2024 : രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. ഇന്ത്യന്‍ പേസര്‍ ഈ സീസണ്‍ കളിക്കില്ലാ.

മിച്ചല്‍ സ്റ്റാര്‍ക്കിനെ പോലൊരു അറ്റാക്കിംഗ് പേസര്‍  ഇന്ത്യൻ ടീമിലില്ല. ഇന്ത്യൻ പ്ലെയിങ് ഇലവനിൽ  കൂടുതൽ പേസ് ഉള്ളത് ഇപ്പോൾ  നവ്‌ദീപ് സൈനിക്ക് മാത്രമാണ്. മുന്‍പ് ഓസ്‌ട്രേലിയയില്‍ കാട്ടിയിട്ടുള്ളത് പോലെ വ്യത്യസ്തമായ പന്തുകള്‍ എറിയാന്‍ കുല്‍ദീപിനാകുമായിരുന്നു. കുല്‍ദീപ് കളിക്കുന്നില്ല എന്നത് വളരെ അത്ഭുതപ്പെടുത്തി. അയാളും നിരാശനായിരിക്കും’ എന്നും അഗാര്‍ക്കര്‍ പറഞ്ഞു.

Scroll to Top