മൂന്നാം ടെസ്റ്റിൽ അവർ കളിക്കും : പിങ്ക് ബോൾ ടെസ്റ്റിൽ അർച്ചറും ആൻഡേഴ്സണും പന്തെറിയുമെന്ന് ഉറപ്പ് നൽകി ജോ റൂട്ട്

ഇന്ത്യക്ക് എതിരായ രണ്ടാം  ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ഇംഗ്ലണ്ട് ടീമിന്റെ പ്ലെയിങ് ഇലവൻ പുറത്തുവന്നപ്പോൾ ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായത് അവരുടെ ബൗളിംഗ് നിരയിലെ മാറ്റങ്ങളാണ് . ചെപ്പോക്കിലെ ആദ്യ ടെസ്റ്റിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ  ജോഫ്രെ ആർച്ചറും ജെയിംസ് ആൻഡേഴ്സണും രണ്ടാം ടെസ്റ്റിനുള്ള  ഇംഗ്ലണ്ട് പ്ലെയിങ് ഇലവനിൽ ഇടം കണ്ടെത്തിയിരുന്നില്ല ഇരുവർക്കും പകരം ബ്രോഡും ഒലിവർ സ്റ്റോണുമാണ് ചെപ്പോക്കിലെ രണ്ടാം  ടെസ്റ്റിൽ ഇംഗ്ലീഷ് നിരക്കായി പന്തെറിയുന്നത് .

കഴിഞ്ഞ കുറച്ച് നാളുകളായി താരങ്ങളുടെ ജോലി ഭാരം കുറക്കുന്നതിന് വേണ്ടിയുള്ള റൊട്ടേഷൻ പോളിസി പ്രകാരമാണ് ആൻഡേഴ്സൺ പകരം ബ്രോഡ് കളിക്കുവാൻ ഇറങ്ങിയത് .വലത്തേ കൈ മുട്ടിനേറ്റ പരിക്കാണ്  ജോഫ്രെ ആർച്ചർക്ക് വില്ലനായത് .തരാം ഫിറ്റ്നസ് പൂർണ്ണമായി  വീണ്ടെടുക്കുവാനുള്ള പരിശ്രമത്തിലാണ്.

എന്നാൽ അഹമ്മദാബാദിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ ഇരു താരങ്ങളും ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തുമെന്ന് ഉറപ്പിച്ചു പറയുകയാണ് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് . ഇംഗ്ലീഷ് ടീം എപ്പോഴും പൂർണ്ണ ഫിട്നെസ്സുള്ള ഒരു ബൗളിംഗ് നിരക്ക് വേണ്ടിയാണ് കളിക്കുന്നത് എന്ന് പറഞ്ഞ റൂട്ട് .ചെപ്പോക്കിൽ ടീമിന്റെ വിജയത്തിൽ നിർണായക ഘടകമായ ഇരുവരും പിങ്ക് ബൗളിൽ നടക്കുന്ന മൂന്നാമത്തെ ടെസ്റ്റിൽ പന്തെറിയും എന്നും ഉറപ്പ് നൽകി .

രണ്ടാം ടെസ്റ്റിലെ   ഇംഗ്ലണ്ട് ടീം : ഡോം സിബ്ലി, റോറി ബേണ്‍സ്, ഡാന്‍ ലോറന്‍സ്, ജോ റൂട്ട്(നായകന്‍), ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്, ബെന്‍ ഫോക്‌സ്(വിക്കറ്റ് കീപ്പര്‍), മൊയിന്‍ അലി, ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ഓലി സ്റ്റോണ്‍.

ഫെബ്രുവരി 24 നാണ്   പരമ്പരയിലെ മൂന്നാം ടെസ്റ്റ്  മത്സരം ആരംഭിക്കുന്നത് .
അഹമ്മദാബാദിലെ മോട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്   ഡേ :നൈറ്റ്‌ ടെസ്റ്റാണിത് .ഇന്ത്യൻ ടീം നാട്ടിൽ കളിക്കുന്ന രണ്ടാം പിങ്ക് ബൗൾ ടെസ്റ്റാണിത് .നേരത്തെ  ഓസീസ് പര്യടനത്തിൽ കളിച്ച ആദ്യ ടെസ്റ്റും ഡേ :നൈറ്റ്‌ പിങ്ക് പന്തിലെ ടെസ്റ്റ് മത്സരമായിരുന്നു . മത്സരത്തിലേക്ക് കാണികൾക്ക് പ്രവേശനമുണ്ട് .