ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മ ചതിച്ചു. അർഹതപെട്ട വിജയം നഷ്ടമായെന്ന് രോഹിത് ശർമ.

GT bcNhWAAQ1JO5 e1722618494262

വളരെ ആവേശഭരിതമായ മത്സരമായിരുന്നു ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടന്ന ആദ്യ ഏകദിന മത്സരം. ഒരു ലോ സ്കോറിങ് ത്രില്ലർ ആയിരുന്ന മത്സരം സമനിലയിൽ അവസാനിക്കുകയുണ്ടായി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 230 റൺസാണ് തങ്ങളുടെ നിശ്ചിത 50 ഓവറകളിൽ നേടിയത്. അർദ്ധസെഞ്ച്വറി നേടിയ വെല്ലലാകെയും നിസ്സംഗയുമാണ് ശ്രീലങ്കയ്ക്കായി മികച്ച പ്രകടനം പുലർത്തിയത്.

മറുപടി ബാറ്റിംഗിൽ രോഹിത് ശർമ മികച്ച തുടക്കം ഇന്ത്യയ്ക്ക് നൽകി. എന്നാൽ അത് മുതലെടുക്കാൻ മറ്റു ബാറ്റർമാർക്ക് സാധിച്ചില്ല. ഇതോടെ ഇന്ത്യയുടെ സ്കോറും 230 റൺസിൽ അവസാനിക്കുകയായിരുന്നു. ഇങ്ങനെ മത്സരം സമനിലയിൽ ആവുകയാണ് ഉണ്ടായത്. മത്സരത്തിലെ സാഹചര്യങ്ങളെപ്പറ്റി ഇന്ത്യൻ നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ വിജയലക്ഷ്യം തങ്ങൾക്ക് മറികടക്കാൻ സാധിക്കുന്നതായിരുന്നു എന്ന് രോഹിത് ശർമ പറഞ്ഞു. എന്നാൽ ബാറ്റിംഗിൽ സ്ഥിരത പുലർത്താൻ സാധിക്കാതെ വന്നത് ടീമിന്റെ പ്രകടനത്തെ ബാധിച്ചു എന്നാണ് രോഹിത് പറയുന്നത്. “ഉറപ്പായും 230 എന്നത് ചെയ്സ് ചെയ്യാൻ പറ്റുന്ന സ്കോർ തന്നെയായിരുന്നു. പക്ഷേ അങ്ങനെയുള്ള സാഹചര്യത്തിൽ നന്നായി നമ്മുടെ ബാറ്റർമാർ ബാറ്റ് ചെയ്യണം. ഞങ്ങൾ ഇന്നിംഗ്സിന്റെ ചില സമയത്ത് നന്നായി ബാറ്റ് ചെയ്തു. എന്നാൽ സ്ഥിരതയോടെ മൊമെന്റം കാത്തുസൂക്ഷിക്കാൻ സാധിച്ചില്ല. ഇന്നിംഗ്സിന്റെ തുടക്കത്തിൽ ഞങ്ങൾക്ക് മേൽക്കൈ ലഭിച്ചു. പക്ഷേ പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി.”- രോഹിത് പറയുന്നു.

Read Also -  അബ്ദുൽ ബാസിതിന്റെ വെടിക്കെട്ട്. 22 പന്തിൽ 50 റൺസ് നേടി ഹീറോയിസം. കാലിക്കറ്റിനെ തകർത്ത് ട്രിവാൻഡ്രം.

“കെഎൽ രാഹുലും അക്ഷർ പട്ടേലും കൂട്ടുകെട്ട് കെട്ടിപ്പടുത്തപ്പോൾ ഞങ്ങൾ മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാൽ അവസാന സമയങ്ങളിൽ നിരാശയായിരുന്നു ഫലം. ഇത്തരം കാര്യങ്ങൾ ക്രിക്കറ്റിൽ സംഭവിക്കാം. ശ്രീലങ്ക മത്സരത്തിൽ നന്നായി തന്നെ കളിച്ചു. അവസാനം എല്ലാത്തരത്തിലും നീതിപരമായ ഒരു ഫലം തന്നെയാണ് ഉണ്ടായത്. പിച്ച് മത്സരത്തിലൂടനീളം ഒരേപോലെ തന്നെ തുടർന്നു. ബാറ്റർമാർക്ക് ക്രീസിലെത്തി തങ്ങളുടെ ഷോട്ടുകൾ കളിക്കാൻ സാധിക്കുന്ന ഒരു പിച്ച് ആയിരുന്നില്ല ഇത്. കൃത്യമായി സാഹചര്യങ്ങൾ മനസ്സിലാക്കേണ്ടിയിരുന്നു. വ്യത്യസ്ത സമയങ്ങളിൽ മത്സരം 2 ടീമുകൾക്കും അനുകൂലമായി തിരിഞ്ഞു. ആ ഒരു റൺ സ്വന്തമാക്കേണ്ടതായിരുന്നു.”- രോഹിത് ശർമ കൂട്ടിച്ചേർത്തു.

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സമനില സ്വന്തമാക്കാൻ സാധിച്ചത് തങ്ങൾക്ക് വലിയൊരു ആശ്വാസമാണ് എന്ന് ശ്രീലങ്കൻ നായകൻ അസലങ്ക പറഞ്ഞു. മത്സരത്തിൽ തങ്ങൾ ബാറ്റ് ചെയ്യുന്ന സമയത്ത് പന്ത് കൂടുതലായി ടേണ്‍ ചെയ്തിരുന്നു എന്നാണ് അസലങ്ക പറയുന്നത്. ഫീൽഡിങ്ങിൽ തന്റെ സഹതാരങ്ങൾ പുറത്തെടുത്ത എനർജിയിൽ തനിക്ക് വലിയ സന്തോഷമുണ്ട് എന്ന് അസലങ്ക കൂട്ടിച്ചേർക്കുകയുണ്ടായി. വരും മത്സരങ്ങളിലും ഇത്തരത്തിൽ മികവ് പുലർത്താൻ സാധിക്കുമെന്ന പ്രതീക്ഷ തങ്ങൾക്കുണ്ട് എന്നും താരം പറഞ്ഞു. ഓഗസ്റ്റ് 4നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.

Scroll to Top