എന്റെ ലോകകപ്പ് ടീമിൽ അവന് സ്ഥാനമുണ്ട് : സൂര്യകുമാർ യാദവിനെ വാനോളം പുകഴ്ത്തി യുവരാജ് സിംഗ്

ഇംഗ്ലണ്ടിനെതിരായ നാലാം ടി:20 മത്സരത്തിൽ 8 റൺസിന്റെ വിജയം നേടി ഇന്ത്യ പരമ്പരയിൽ 2-2 ഇംഗ്ലണ്ടിന്  ഒപ്പമെത്തിയപ്പോൾ ഇന്ത്യൻ ആരാധകരും ടീം മാനേജ്മെന്റും ഏറെ കടപ്പെട്ടിരിക്കുന്നത് സൂര്യകുമാർ യാദവിന്റെ ബാറ്റിങ്ങിനോടാണ് .
രാജ്യാന്തര ക്രിക്കറ്റില്‍ നേരിട്ട ആദ്യ പന്ത് തന്നെ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ സിക്സ് അടിച്ചാണ് വണ്‍ഡൗണായി എത്തിയ സൂര്യകുമാര്‍ യാദവ് തുടങ്ങിയത്. 31 പന്തിൽ 57 റൺസ് അടിച്ച താരം മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാരവും നേടി .ബാറ്റിങ്ങിലെ ആദ്യ ഇന്നിങ്സിൽ തന്നെ അസാധ്യ പ്രകടനം കാഴ്ചവെച്ച താരം വരാനിരിക്കുന്ന ടി:20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് കരുത്താകും എന്നാണ് ക്രിക്കറ്റ് ലോകം ഇതിനകം  വിലയിരുത്തുന്നത് .

എന്നാൽ ഇപ്പോഴിതാ ലോകകപ്പിനുള്ള  ഇന്ത്യൻ ടീമില്‍ തീര്‍ച്ചയായും സൂര്യകുമാര്‍ യാദവ് ഉണ്ടായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്.ഒരു ഐപിഎല്‍ മത്സരം കളിക്കുന്നപോലെ സൂര്യകുമാര്‍ കളിക്കുന്ന കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു.എന്റെ ലോകകപ്പ് ടീമില്‍ തീര്‍ച്ചയായും നീ ഉണ്ടാവും’-എന്നാണ് യുവരാജ് തന്റെ ട്വിറ്റർ പോസ്റ്റിൽ  കുറിച്ചത്.

നേരത്തെ ഐപിഎല്ലില്‍  കഴിഞ്ഞ സീസണിലടക്കം മുംബൈ ഇന്ത്യന്‍സിന്റെ മൂന്നാം നമ്പര്‍ ബാറ്സ്മാനായി മിന്നും ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച താരമാണ്  സൂര്യകുമാർ യാദവ്  . ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ സൂര്യകുമാര്‍ പ്ലേയിങ് 11 ഇടം പിടിച്ചെങ്കിലും  ബാറ്റ് ചെയ്യാന്‍ അവസരം താരത്തിന്  ലഭിച്ചില്ല.
ഇക്കഴിഞ്ഞ ഐപിഎല്ലിൽ താരം 16 മത്സരങ്ങളിൽ നിന്ന് 480 റൺസ് അടിച്ചെടുത്തിരുന്നു .2019 സീസൺ ഐപിഎല്ലിൽ താരം 424 റൺസ് നേടിയിരുന്നു .വരുന്ന സീസൺ ഐപിഎല്ലിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുമാവാനായാൽ താരം ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഇടം കണ്ടെത്തുവാനാണ് സാധ്യത .