ഭാവിയിൽ ഒരേസമയം രണ്ട് ദേശീയ പരമ്പരകൾ സ്ഥിരമായി കളിക്കും :ഞെട്ടിക്കുന്ന അറിയിപ്പുമായി രവി ശാസ്ത്രി

ലോകക്രിക്കറ്റിലെ ഇന്നത്തെ ഏറ്റവും വലിയ ശക്തികളാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം. മൂന്ന് ഫോർമാറ്റിലും ഗംഭീര പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യൻ സംഘം ഇന്ന് യുവനിരക്കും ഒപ്പം അനുഭവ സമ്പത്ത് നിറഞ്ഞ താരങ്ങളാലും സമ്പന്നമാണ്. പുതുമുഖ താരങ്ങൾ എല്ലാം അവസരം വിനിയോഗിക്കുമ്പോൾ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ ഇടം കണ്ടെത്തുക പ്രമുഖ താരങ്ങൾക്ക് പോലും ബുദ്ധിമുട്ടേറിയ കാര്യമാണ്.ഇപ്പോൾ ലങ്കക്ക് എതിരെ യുവസംഘത്തെ അയക്കുവാൻ ഇന്ത്യൻ ടീം തയ്യാറെടുക്കുന്നതിനിടയിൽ ഭാവി ഇന്ത്യൻ ക്രിക്കറ്റിൽ രണ്ട് ദേശീയ ടീമുകൾ ഒരേസമയം പരമ്പര കളിക്കുന്നത് സർവ്വ സാധാരണമാകുമെന്ന് പറയുകയാണ് ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി.

“ഒരേസമയം രണ്ട് വ്യത്യസ്ത ഇന്ത്യൻ ടീം വ്യത്യസ്ത പരമ്പരകൾ കളിക്കേണ്ട ഒരു അത്ഭുത സാഹചര്യമാണ് ഇനി വരാൻ പോകുന്നത്.ഇപ്പോഴത്തെ അവസ്ഥയിൽ ഭാവിയിൽ എന്താകും നടക്കുകയെന്ന് പറയുവാൻ കഴിയില്ല.ഇപ്പോൾ കോവിഡ് വ്യാപന സാഹചര്യവും ബയോ :ബബിൾ സംവീധാനവും കാരണം രണ്ട് വ്യത്യസ്ത ടീം കളിക്കുന്നത് ഭാവിയിൽ സ്ഥിരമായി മാറാം. പക്ഷേ ഇനി എന്താകും നടക്കുക എന്നതിൽ നമുക്ക് വ്യക്തമായി ഒന്നും പറയുവാനും സാധിക്കില്ല. ക്രിക്കറ്റിന്റെ വളർച്ചക്ക് ഇതെല്ലാം വളരെ നല്ലതാണ് ” മുംബൈയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നതിന് മുൻപായി നായകൻ കോഹ്ലിക്കൊപ്പം ടീമിന്റെ പ്രത്യേക വാർത്താസമ്മേളനത്തിൽ കോച്ച് തന്റെ അഭിപ്രായം വിശദമാക്കി.

“ക്രിക്കറ്റിന്റെ വളർച്ച അനിവാര്യമാണ്. ഒപ്പം കഴിവുറ്റ ഒട്ടേറെ താരങ്ങളുള്ള ഇന്ത്യയിൽ പരമാവധി അവസരം എല്ലാ തരങ്ങൾക്കും നൽകാൻ ഈ പുതിയ സിസ്റ്റം വളരെയേറെ ഉപകാരമാകും. ഭാവിയിൽ ഒളിമ്പിക്സിൽ അടക്കം ക്രിക്കറ്റ്‌ പ്രധാന മത്സരമാകുമ്പോൾ ഈ തീരുമാനവും യുവതാരങ്ങൾക്ക് ദേശീയ കുപ്പായത്തിൽ അവസരം ലഭിക്കുന്നതും സഹായകമാകും “രവി ശാസ്ത്രി വളരെ വാചാലനായി.

Advertisements