10 വർഷങ്ങൾ ശേഷം എല്ലാവരും ഇങ്ങനെയാകും ബാറ്റ് ചെയ്യുക : ഹാർദിക് പാണ്ഡ്യയെയും റിഷാബ് പന്തിനേയും പുകഴ്ത്തി മുൻ ഇംഗ്ലണ്ട് താരം

156859 pmgiareyuu 1616935333

രാജ്യാന്തര ക്രിക്കറ്റില്‍ 10 വർഷങ്ങൾ അപ്പുറം എല്ലാവരും ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ  റിഷാബ്  പന്തിനെയും  ആൾറൗണ്ടർ ഹാർദിക്  പാണ്ഡ്യയെയും പോലെയാകും ബാറ്റ് ചെയ്യുകയെന്ന് മുന്‍ ഇംഗ്ലണ്ട് താരം ഡാരന്‍ ഗഫ്.  ഒരുപക്ഷേ അടുത്ത ദശകത്തില്‍ ബാറ്റിംഗ് എന്നത് എങ്ങനെ മാത്രമാകും  എന്നതിന്‍റെ ഏറ്റവും വലിയ  ഉദാഹരണമാണ്  ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ഇരു താരങ്ങളുടെയും  ബാറ്റിംഗ് പ്രകടങ്ങൾ എന്നും  ഗഫ് വ്യക്തമാക്കുന്നു .

“അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ക്രിക്കറ്റിൽ  എല്ലാ ബാറ്റ്സ്മാന്‍മാരും അവരെപ്പോലെയായിരിക്കും കളിക്കുക.
ഏവരും അവരുടെ സ്വന്തം ശൈലിയിൽ കളിക്കുവാൻ പോകുന്ന കാലമാണ് വരുന്നത് .ഈ സ്വതസിദ്ദമായ ശൈലി ബാറ്റിംഗ്  സര്‍വസാധാരണമാകുന്ന കാലമാണ് വരാന്‍ പോകുന്നത്.ഓസീസ് താരം സ്റ്റീവ്  സ്മിത്തിനെയും കിവീസ് നായകൻ  വില്യംസണെയും ഇംഗ്ലണ്ട് താരം ജോ റൂട്ടിനെയും പോലുള്ള കളിക്കാര്‍ ഒരു പരിധിവരെ മത്സരത്തിലെ  സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാനാണ്  ഇഷ്ടപ്പെടുന്നത് . അവര്‍ ടീമിനായി  ഇന്നിംഗ്സ് കെട്ടിപ്പടുത്തശേഷം അവസാനം ആഞ്ഞടിക്കുന്ന രീതിയാണ് നമ്മള്‍ കാണാറുള്ളത്. പക്ഷേ ഭാവി ക്രിക്കറ്റ് റിഷാബ് പന്ത് പോലെ ഹാർദിക്
പോലെ അവരുടെ ശൈലിയിൽ ബാറ്റേന്തുന്നവരാകും കൂടുതൽ “മുൻ ഇംഗ്ലണ്ട് താരം തന്റെ  അഭിപ്രായം വിശദമാക്കി  .

See also  സേവാഗും യുവിയുമല്ല, ഇന്ത്യയുടെ എക്കാലത്തെയും സിക്സർ വീരൻ അവനാണ്. ദ്രാവിഡ് പറയുന്നു.

“ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ഭാവിയില്‍ നടക്കാനിടയുള്ള ഏറ്റവും പ്രധാന കാര്യം നടപ്പാക്കാന്‍ കെല്‍പ്പുള്ള പാണ്ഡ്യയും റിഷഭ് പന്തും ക്രുനാല്‍ പാണ്ഡ്യയും ശ്രേയസ് അയ്യരുമെല്ലാം ഇപ്പോഴെ ടീമിനുവേണ്ടി അത് സ്ഥിരമായി  ചെയ്യുന്നുണ്ട്. തങ്ങളുടെ സ്വന്തം ശൈലിയിൽ  കളിച്ചാണ് അവർ ടീമിന് മുൻപോട്ട് കൊണ്ട് പോകുന്നത് “ഗഫ്
അഭിപ്രായം വ്യക്തമാക്കി .ഇന്ത്യ നിരാശരായിട്ടുണ്ടാവാം. അവസാന ഏകദിനത്തിൽ ആറാം വിക്കറ്റിൽ  റിഷാബ്  പന്തും-ഹാർദിക്  പാണ്ഡ്യയും ചേര്‍ന്ന് പ്രത്യാക്രമണത്തിലൂടെ 11 ഓവറില്‍ 99 റണ്‍സടിച്ചത് ഏറെ  അസാമാന്യമായിരുന്നുവെന്നും ഗഫ് പറഞ്ഞു.

Scroll to Top