ഏഴ് വർഷങ്ങൾ ശേഷം ഓപ്പണിങ്ങിൽ ഒരുമിച്ചെത്തി കോഹ്‌ലിയും രോഹിത്തും : പിറന്നത് അപൂർവ്വ റെക്കോഡുകൾ – കോഹ്ലിക്കൊപ്പം ഓപ്പണിങ്ങ് പങ്കാളിയാകുന്നതിൽ നയം വ്യക്തമാക്കി രോഹിത്

ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയും ഇന്ത്യക്ക്. പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന് കീഴടക്കിയ ഇന്ത്യ ടി20 പരമ്പര 3-2ന് പരമ്പര സ്വന്തമാക്കി. മത്സരത്തില്‍  വിജാതിനൊപ്പം ഇന്ത്യ നടത്തിയ ഒരു പരീക്ഷണവും അതിഗംഭീരമായി വിജയിക്കുന്ന കാഴ്ച നാം മൊട്ടേറയിൽ കണ്ടു .മോശം ബാറ്റിംഗ് ഫോമിലുള്ള കെ എല്‍ രാഹുലിനെ ഒഴിവാക്കി വിരാട് കോലി ഇന്നിങ്‌സ് ഓപ്പണ്‍  ചെയ്യാനെത്തിയത് ഏവരേയും അത്ഭുതപ്പെടുത്തിയെങ്കിലും വളരെ ഫലപ്രദമായ തീരുമാനമായിരുന്നു അത് എന്ന് മത്സരം തെളിയിച്ചു . ഇരുവരും 90 റൺസിന്റെ മികച്ച ഓപ്പണിങ് അടിത്തറയാണ് ഇന്ത്യക്ക് നൽകിയത് .

എന്നാൽ മത്സരശേഷം കോഹ്ലിയുടെ പ്രഖ്യാപനമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം ഏറ്റെടുത്തിരിക്കുന്നത് .വരുന്ന ഐപിഎല്ലിന് പുറമെ ഇന്ത്യൻ ടീമിലും താൻ ഓപ്പണിങ് സ്ഥാനം ഏറ്റെടുക്കുന്നു  എന്നാണ് കോഹ്ലി പറഞ്ഞത് .രോഹിത് -വിരാട് കോഹ്ലി സഖ്യം ഓപ്പണിങ്ങിൽ ഇന്ത്യക്കായി ഇറങ്ങുന്നതിനെ അനുകൂലിച്ചാണ് ക്രിക്കറ്റ് ലോകത്തിൽ ചർച്ചകൾ പുരോഗമിക്കുന്നത് .

ഇപ്പോഴിതാ വിരാട് കോലി ഓപ്പണറായി എത്തുന്നത് ടീമിന് ഏതൊക്കെ തരത്തിൽ  ഗുണം ചെയ്യുമെന്ന ചോദ്യത്തിന്   ഉത്തരം നൽകുകയാണ്   ടീമിന്റെ വൈസ് ക്യാപ്റ്റനും ടീമിലെ സ്റ്റാർ ഓപ്പണറുമായ രോഹിത്.താരത്തിന്റെ വാക്കുകൾ ഇപ്രകാരമാണ് “കോഹ്ലി ഓപ്പണിങ്ങിൽ എത്തുന്നത് ടീമിന്റെ ബാലൻസിന് ഏറെ നല്ലതാണ് .ഇത്തരമൊരു ബാറ്റിങ് ഓഡര്‍ ടീമിന് വിജയം സമ്മാനിക്കാന്‍ വളരെ സഹായകകരമാണ്  . വിരാട് കോഹ്ലി  എനിക്കൊപ്പം ഓപ്പണ്‍ ചെയ്യുന്നത് ടീമിന്റെ സംതുലിതാവസ്ഥക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. എല്ലാവരുമായി ആലോചിച്ച് കാര്യങ്ങള്‍ അനുകൂലമായാല്‍ ഇതേ രീതിയില്‍ മുന്നോട്ട് പോകും. എന്നാല്‍ ക്യാപ്റ്റന്‍ എന്ത് ചിന്തിക്കുന്നു എന്നത് വളരെ നിര്‍ണ്ണായകമാണ് .ലോകകപ്പിൽ മികച്ച ടീമിനെ അണിനിരത്തുക എന്നതാണ് പ്രധാന ലക്ഷ്യം ” രോഹിത് അഭിപ്രായം വ്യക്തമാക്കി .

വരാനിരിക്കുന്ന ടി:20 ലോകകപ്പിനെ കുറിച്ചും രോഹിത് വാചാലനായി. “ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ മികച്ച ഫോമിലുള്ളവര്‍ക്ക് അവസരം കൊടുക്കേണ്ടതായിട്ടുണ്ട്. ഏകദിന പരമ്പരയില്‍ വിരാട് കോലി ഓപ്പണർ ആകുമെന്ന് ആരും  കരുതുന്നില്ല.
എന്നാൽ  വരാനിരിക്കുന്ന  ടി20 ലോകകപ്പിന് മുമ്പ് കാര്യങ്ങള്‍ ഇനിയും മാറി മറിയും. നിര്‍ണ്ണായകമായ അഞ്ചാം മത്സരത്തില്‍ ഒരു അധിക ബൗളറെ ടീമിന് ആവിശ്യമായിരുന്നു. അതിനാല്‍ ഒരാളെ പുറത്താക്കണമായിരുന്നു.എന്തോ  നിര്‍ഭാഗ്യവശാല്‍ അപ്പോഴത്തെ ഫോമില്‍ കെ എല്‍ രാഹുലിന് സ്ഥാനം നഷ്ടമായി. എന്നാല്‍ ഇത് ടി20 ലോകകപ്പില്‍ രാഹുല്‍ ഉണ്ടാകില്ല  എന്നതരത്തിലുള്ള ചർച്ചകളും തെറ്റാണ് “രോഹിത് ശർമ്മ അഭിപ്രായം വിശദമാക്കി .