പഞ്ചാബ് കിങ്‌സ് ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കിൽ അടുത്ത കളിയിൽ ഷമി ഓപ്പണിങ്ങിൽ വരട്ടെ : രൂക്ഷ വിമർശനവുമായി നെഹ്റ

78783292

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ പ്രതീക്ഷിച്ച തുടമല്ല ലോകേഷ് രാഹുൽ നയിക്കുന്ന പഞ്ചാബ് കിങ്‌സ് ടീമിന് ലഭിച്ചത് .2 തോൽവിയും 1 വിജയവുമാണ് പഞ്ചാബ് ടീമിന്റെ സീസണിലെ ഇതുവരെയുള്ള സമ്പാദ്യം .
ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത് വമ്പൻ സ്കോർ അടിച്ചെടുത്തിട്ടും  പ‍ഞ്ചാബ് കിം​ഗ്സ് തോൽവി വഴങ്ങിയതിന് നായകൻ കെ എൽ രാഹുലിനെതിരെ  രൂക്ഷ ഭാഷയിൽ വിമർശനം ഉന്നയിക്കുകയാണ് മുൻ ഇന്ത്യൻ പേസ് ബൗളർ ആശിഷ് നെഹ്റ .

നെഹ്റയുടെ വിമർശനം ഇപ്രകാരമാണ് “ടീമിലെ പ്രധാന ബൗളറായ ലിറെ മെറിഡിത്തിനെ  ലോകേഷ് രാഹുൽ പന്തേൽപ്പിക്കുന്നത് ഇന്നിങ്സിലെ  പത്തോവർ കഴിഞ്ഞാണ്. ആദ്യ ഓവറിൽ തന്നെ സ്റ്റീവ് സ്മിത്തിനെ മെറിഡിത്ത് പുറത്താക്കുകയും ചെയ്തു. കൂടാതെ ടീമിലെ പ്രധാന ബൗളറായ മുഹമ്മദ് ഷമിയുടെ നാലോവർ രാഹുൽ മത്സരത്തിൽ  പൂർത്തിയാക്കുന്നത് നാല് വ്യത്യസ്ത സ്പെല്ലുകളായിട്ടാണ്. പഞ്ചാബ്  ബൗളിങിന്റെ തുടക്കം കുറിച്ചത് യുവ  ഇടംകയ്യൻ പേസർ അർഷദീപ് സിംഗാണ്.ഒന്നുങ്കിൽ മത്സരത്തിൽ നായകൻ ബൗളർമാരെ ഉപയോഗിച്ച് തുടക്കത്തിൽ കളി നിയന്ത്രിക്കണം . അല്ലെങ്കിൽ അവസാന ഓവറുകളിൽ കളി കൈപിടിയിലൊതുക്കണം  പക്ഷേ ഇത് രണ്ടുമല്ലാത്ത രീതിയിലാണ് രാഹുൽ തന്റെ ബൗളർമാരെ വിനിയോഗിക്കുന്നത്
എന്നത് വ്യക്തം ” നെഹ്റ വിമർശനം കടുപ്പിച്ചു 

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

“ക്രിക്കറ്റിൽ  മിക്കപ്പോഴും വമ്പൻ ജയവും തോൽവിയുമെല്ലാം ഉണ്ടാകും. അതെല്ലാം കളിയുടെ ഭാ​ഗവുമാണ്. എന്നാൽ ചില കാര്യങ്ങളെങ്കിലും കളിയിൽ  നമ്മുടെ നിയന്ത്രണത്തിലുള്ളതാണ്. അതെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ രാഹുൽ ചെയ്യേണ്ടതായിരുന്നു.തന്റെ പ്രധാന ബൗളർമാരെ  മത്സരത്തിന്റെ അവസാനത്തേക്ക് മാറ്റിവെക്കുന്നതാണ് രാഹുലിന്റെ തന്ത്രമെങ്കിൽ അടുത്ത മത്സരത്തിൽ രാഹുൽ ഓപ്പണറായി ഇറങ്ങേണ്ട ആവശ്യമില്ല. പകരം മുഹമ്മദ് ഷമിയോ ഷാരൂഖ് ഖാനോ ഓപ്പണറായി ഇറങ്ങിയാൽ മതിയല്ലോ ” നെഹ്റ പരിഹാസരൂപേണ ചോദിച്ചു.കോച്ച് അനിൽ കുബ്ലയും രാഹുലും ചേർന്ന് മികച്ച പദ്ധതികളോടെ അടുത്ത മത്സരങ്ങളിൽ ഇറങ്ങണമെന്നും ഇല്ലെങ്കിൽ ഈ സീസണിൽ തുടർ തോൽവികൾ നേരിടേണ്ടി വരുമെന്നും നെഹ്റ മുന്നറിയിപ്പ് നൽകി .

Scroll to Top