രാജസ്ഥാൻ കൈവിട്ടാൽ, സഞ്ജുവിനെ സ്വന്തമാക്കാൻ ഈ 2 ടീമുകൾ.

sanju samson

വളരെ വലിയ ആത്മബന്ധമാണ് സഞ്ജു സാംസനും രാജസ്ഥാൻ റോയൽസ് ടീമും തമ്മിലുള്ളത്. സഞ്ജുവിനെ തന്റെ കരിയറിൽ വളരെയധികം സഹായിച്ചത് രാജസ്ഥാൻ റോയൽസിനൊപ്പമുള്ള യാത്രയാണ്. രാഹുൽ ദ്രാവിഡും കുമാർ സംഗക്കാരയും അടങ്ങുന്ന പരിശീലക കൂട്ടായ്മയാണ് സഞ്ജുവിനെ ഇത്തരത്തിൽ മികച്ച ഒരു ക്രിക്കറ്ററാക്കിയത്.

അതിനാൽ തന്നെ ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു രാജസ്ഥാൻ റോയൽസിനെ ഉപേക്ഷിക്കാനുള്ള സാധ്യത ഒരിക്കലും കാണുന്നില്ല. മുൻപ് സഞ്ജു സാംസൺ രാജസ്ഥാൻ ടീം വിടുന്നു എന്ന രീതിയിൽ റൂമറുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതൊന്നും തന്നെ വാസ്തവമല്ല എന്ന് വ്യക്തമാവുകയുണ്ടായി. എന്നാൽ സഞ്ജു രാജസ്ഥാൻ വിടുകയാണെങ്കിൽ സ്വന്തമാക്കാൻ തയ്യാറായി 2 ടീമുകൾ നിലവിലുണ്ട്.

ഇതിൽ ആദ്യത്തെ ടീം ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് തന്നെയാണ്. 2024 ഇന്ത്യൻ പ്രീമിയർ ലീഗോട് കൂടി ധോണി വിരമിക്കും എന്ന വാർത്തകൾ മുൻപ് തന്നെ പുറത്തുവന്നിരുന്നു. ഇതേ സംബന്ധിച്ചുള്ള സ്ഥിരീകരണം ഇതുവരെയും എത്തിയിട്ടില്ല. പക്ഷേ നിലവിൽ ഒരു യുവ വിക്കറ്റ് കീപ്പറുടെ ആവശ്യം ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനുണ്ട്. അങ്ങനെയെങ്കിൽ സഞ്ജു സാംസനെ അനായാസം പരിഗണിക്കാൻ സാധിക്കുന്ന ടീമാണ് ചെന്നൈ.

സഞ്ജു ചെന്നൈ ടീമിൽ കളിക്കുമെന്ന് മുൻപ് റൂമറുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരമൊരു നീക്കം ഉണ്ടായിട്ടില്ല എന്ന് ചെന്നൈയുടെ ഉടമകൾ തന്നെ അറിയിക്കുകയുണ്ടായി. ചെന്നൈയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറാണ് സഞ്ജു സാംസൺ എന്ന കാര്യത്തിൽ സംശയമില്ല.

Read Also -  ബുംറയോ സഹീറോ അല്ല, തന്റെ പ്രിയപ്പെട്ട ബോളറെ തിരഞ്ഞെടുത്ത് മുഹമ്മദ്‌ ഷാമി.

ഇതുപോലെ സഞ്ജുവിനെ സ്വന്തമാക്കാൻ കാത്തിരിക്കുന്ന മറ്റൊരു ടീമാണ് വിരാട് കോഹ്ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. തങ്ങളുടെ കഴിഞ്ഞ സമയത്തെ വിക്കറ്റ് കീപ്പറായ ദിനേശ് കാർത്തിക് ബാംഗ്ലൂരിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സമയത്ത് ബാംഗ്ലൂരിന് ആവശ്യം ഒരു വിക്കറ്റ് കീപ്പറെയാണ്. മാത്രമല്ല ഒരു യുവതാരത്തെ ലഭിച്ചാൽ അത് ബാറ്റിംഗിലും ബാംഗ്ലൂരിന് വലിയ രീതിയിൽ ഗുണം ചെയ്യും.

ഇത്തവണത്തെ ലേലത്തിൽ ബാംഗ്ലൂർ കെഎൽ രാഹുലിനെ ലക്ഷ്യം വയ്ക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും രാഹുലിന്റെ മെല്ലെ പോകുന്ന ബാറ്റിംഗ് രീതി ബാംഗ്ലൂരിന് സഹായകരമായി മാറില്ല.

ഈ സാഹചര്യത്തിൽ ബാംഗ്ലൂർ ടീമിന് ഏറ്റവും ഉത്തമമായ ഓപ്ഷൻ സഞ്ജു സാംസൺ തന്നെയാണ്. സഞ്ജുവിന്റെ ബാറ്റിംഗ് ശൈലി ബാംഗ്ലൂരിന് യോജിച്ചതാണ്. കോഹ്ലിക്കൊപ്പം മുൻനിരയിൽ മികവ് പുലർത്താൻ സഞ്ജു സാംസണ് സാധിക്കുകയും ചെയ്യും.

അതുകൊണ്ട് സഞ്ജുവിനെ ലഭിക്കുകയാണെങ്കിൽ ബാംഗ്ലൂരിന് മറ്റൊന്നും തന്നെ നോക്കാനില്ല. എന്നിരുന്നാലും രാജസ്ഥാൻ സഞ്ജുവിനെ കൈവിടാൻ ഒരു സാധ്യതയും നിലവിൽ കാണുന്നില്ല. കഴിഞ്ഞ സമയങ്ങളിലൊക്കെയും രാജസ്ഥാന്റെ ഏറ്റവും മികച്ച താരമായി മാറാൻ സഞ്ജു സാംസണിന് സാധിച്ചിട്ടുണ്ട്.

Scroll to Top