ഇങ്ങനെ സ്ലോയായി കളിക്കണോ :പൂജാരയെ ട്രോളി ബ്രയാൻ ലാറ

ഇന്ത്യ :ഇംഗ്ലണ്ട് ലീഡ്സ് ക്രിക്കറ്റ്‌ മത്സരം ആരംഭിച്ചപ്പോൾ ക്രിക്കറ്റ്‌ പ്രേമികളെല്ലാം ആഗ്രഹിച്ചത് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ മികച്ച ഒരു പ്രകടനമാണെങ്കിലും പക്ഷേ സംഭവിച്ചത് നേർവിപരീതമായ മറ്റൊന്ന് തന്നെയാണ്. ലോർഡ്‌സിലെ ചരിത്രജയം നൽകിയ വൻ ആത്മവിശ്വാസത്തിൽ കളിക്കാനെത്തിയ വിരാട് കോഹ്ലിക്കും സംഘത്തിനും ലീഡ്സിൽ ഒന്നാം ദിനം തൊട്ടതെല്ലാം പിഴച്ചതാണ് കാണുവാനായി സാധിച്ചത്. ഒന്നാം ദിനം മനോഹര സ്വിങ്ങ് ബൗളിംഗ് കരുത്തിനാൽ ഇംഗ്ലണ്ട് ടീം ഫാസ്റ്റ് ബൗളർമാർ കളംനിറഞ്ഞപ്പോൾ നായകൻ കോഹ്ലിയുമടക്കം ഇന്ത്യൻ ടീം ബാറ്റ്‌സ്മാന്മാർ എല്ലാം കുറഞ്ഞ സ്കോർ നേടിയാണ് ഡ്രസിങ് റൂമിലേക്ക്‌ മടക്കം നടത്തിയത്

എന്നാൽ നീണ്ട ഒരിടവേളക്ക്‌ ശേഷം ടീം ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാന്മാരെല്ലാം തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമാക്കി നിരാശ സമ്മാനിച്ച ആദ്യ ഇന്നിങ്സിൽ മറ്റൊരു നാണക്കേടിന്റെ റെക്കോർഡ് കൂടി കരസ്ഥമാക്കി ചേതേശ്വർ പൂജാര ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ സജീവമായ ചർച്ചയായി മാറുകയാണ്.പൂജാരയുടെ മോശം ബാറ്റിങ് ഫോമിനെ കൂടാതെ താരം കാഴ്ചവെക്കുന്ന ഡിഫെൻസീവ് ബാറ്റിങ് ശൈലിക്കും ഹേറ്റേഴ്‌സ് വളരെയധികം തന്നെയാണ്. എന്നാൽ പൂജാരയുടെ ബാറ്റിങ് ശൈലിയെയും ഒപ്പം താരം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ് വെസ്റ്റ് ഇൻഡീസ് മുൻ താരം ബ്രയാൻ ലാറ.പൂജാരയുടെ ഈ ഒരു മെല്ലപോക്ക് ബാറ്റിങ് അവസാനിപ്പിക്കാൻ സമയമായി എന്നാണ് ബ്രയാൻ ലാറയുടെ അഭിപ്രായം

“പൂജാരയുടെ ഈ ബാറ്റിങ് ശൈലിക്ക്‌ അവസാനം കുറിക്കുവാൻ സമയമായി കഴിഞ്ഞു.പൂജാര ഇത്രയേറെ സ്ലോയായ ബാറ്റിങ് പ്രകടനം പുറത്തെടുക്കുന്നത് ഇന്ത്യൻ ബാറ്റിങ് നിരയുടെ താളവും ഏറെ തെറ്റിക്കുന്നുണ്ട്. ഒരുപക്ഷേ ഞാനാണ് അദ്ദേഹത്തിന്റെ കോച്ചായിരുന്നെങ്കിൽ പൂജാരയുടെ ഈ സ്ലോ ബാറ്റിങ് തന്നെ മാറ്റിമറിച്ചേനെ. ടീമിനായി റൺസുകൾ കണ്ടെത്താനുള്ള വഴികൾ എല്ലാം തന്നെ ഉപയോഗിക്കാൻ ഞാൻ അദ്ദേഹത്തോട് പറയും. ഇത്തരത്തിൽ പന്തുകൾ എല്ലാം മുട്ടിമാത്രം കളിക്കുന്ന പൂജാരക്ക്‌ ശൈലി മാറ്റാതെ ഇനി ടീമിൽ തുടരുവാനായി സാധിക്കില്ല “ലാറ വിമർശനം കടുപ്പിച്ചു